വിജ്ഞാനോത്സവം മലപ്പുറം ജില്ലയില്‍

0
തിരൂർ എൽ.പി. സ്കൂളിൽ നടന്ന മേഖലാ വിജ്ഞാനോത്സവത്തില്‍ നിന്നും

കാരാട്: യുറീക്ക- ശാസ്ത്രകേരളം പഞ്ചായത്ത് തല വിജ്ഞാനോത്സവം വാഴയൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാരാട് ജി.എൽ.പി. സ്കൂളിൽ സംഘടിപ്പിച്ചു. പഞ്ചായത്തിലെ പതിനൊന്ന് വിദ്യാലയങ്ങളിൽ നിന്നായി 75 വിദ്യാർത്ഥികൾ പങ്കെടുത്തു. കാരാട് ജി.എൽ.പി.എസ്. പ്രധാന അധ്യാപിക സി പി ശശിലത ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ല കമ്മിറ്റി അംഗം ഷിനോദ് സമ്മാന വിതരണം നടത്തി. കെ കെ ശശിധരൻ ആദ്ധ്യക്ഷ്യം വഹിച്ച യോഗത്തിൽ പി കെ വി നോദ്കുമാർ, ടി ഷാജി, വിപിൻ, ശില്പ എന്നിവർ സംസാരിച്ചു.

മാറാക്കര: യുറീക്ക- ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിന്റെ മാറാക്കര പഞ്ചായത്തു തലം കാടാമ്പുഴ എൽ.പി. സ്‌കൂളിൽ നടന്നു. പഞ്ചായത്തിലെ പത്ത് വിദ്യാലയങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 107 കുട്ടികൾ പങ്കെടുത്തു.
പി.ടി.എ. പ്രസിഡന്റ് കെ പ്രഭാകരന്റെ അധ്യക്ഷതയിൽ പഞ്ചായത്തു പ്രസിഡന്റ് വി മധുസൂദനൻ വിജ്ഞാനോത്സവം ഉദ്‌ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ പള്ളിമാലിൽ മുഹമ്മദലി, വാർഡ് മെംബർ പി പി ബഷീർ എന്നിവർ കുട്ടികള്‍ക്ക് സമ്മാനങ്ങൾ നൽകി. പ്രധാനാധ്യാപിക സി എൽ പദ്മാവതി സ്വാഗതവും പി രമേഷ് കുമാർ നന്ദിയും പറഞ്ഞു. മുഹ്‌സിൻ മുബാറക് എൻ, സുജ എസ്, സുനന്ദ എം, സുമ ടി, വീണ പി എം, ഉമ സി പി, ലിസുന സി പി, സതി കെ, ജൂൻസി പി ടി എന്നിവർ അക്കാദമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിസ്ഥിതി സമര നായിക ഗ്രേറ്റ തുമ്പർഗിന് വിദ്യാർഥികൾ ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

തിരൂർ: മേഖലാ വിജ്ഞാനോത്സവം തിരൂർ എൽ.പി. സ്കൂളിൽ നടന്നു. ചടങ്ങിൽ തിരൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ ഗീതാ പള്ളിയേരി, ഹർജിത്ത്, എ അബ്ദുൽ കബീർ, സേതുമാധവൻ മാസ്റ്റർ, സുധീഷ് ചേകവർ, ഹെഡ്‌മിസ്ട്രസ്‌ അജിത, പി.ടി.എ. പ്രസിഡണ്ട് ഹംസ, അധ്യാപകർ എന്നിവർ പങ്കെടുത്തു.
മികച്ച കുട്ടികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *