വിജ്ഞാനോത്സവം സമാപിച്ചു

ആലപ്പുഴ: വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ ചേർത്തല ഗവ ഗേൾസ് ഹൈസ്കൂളിൽ നടന്ന വന്ന മേഖലാതല വിജ്ഞാനോത്സവം സമാപിച്ചു. പ്രൊഫ ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. എൻ കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. എൻ ആർ ബാലകൃഷ്ണൻ, ഡോ വി എസ് രവീന്ദ്രനാഥ് ആർ വിജയകുമാർ എന്നിവർ സംസാരിച്ചു. കെ എൻ രാധാമണി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വിജ്ഞാനോത്സവത്തിന്റെ ഭാഗമായി കൃഷി വിദഗ്ധരുടെ നേതൃത്വത്തിൽ കുട്ടികൾ മണ്ണു പരിശോധനയും വീട്ടുമുറ്റ പച്ചക്കറി തോട്ടങ്ങളിലേയ്ക്ക് പഠനയാത്രയും നടത്തി.
ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 31 കുട്ടികളും യു പി വിഭാഗത്തിൽ നിന്നും 52 കുട്ടികളും പങ്കെടുത്തു. ഓരോ വിഭാഗത്തിൽ നിന്നും മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച പത്തു വീതം കുട്ടികളെ ഏപ്രിൽ മാസത്തിൽ നടക്കുന്ന ജില്ലാ ബാലശാസ്ത്ര കോൺഗ്രസ്സിലേയ്ക്ക് തെരഞ്ഞെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *