വിജ്ഞാനോത്സവം 2018 അധ്യാപക പരിശീലനം

0

എറണാകുളം: മൂവ്വാറ്റുപുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ യൂറീക്ക/ശാസ്ത്രകേരളം വിജ്ഞാനോത്സവം മൂവ്വാറ്റുപുഴ/കല്ലൂർക്കാട് വിദ്യാഭ്യാസ ഉപജില്ലാതല പരിശീലനം ജൂലൈ 14 ശനിയാഴ്ച മൂവ്വാറ്റുപുഴ ഗവ: ടി ടി ഐയിൽ നടത്തി. കല്ലൂർക്കാട് എ.ഇ.ഒ. മനു പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സിന്ധു ഉല്ലാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ.കെ.കുട്ടപ്പൻ സ്വാഗതം ആശംസിച്ചു. പരിശീലന പരിപാടിയിൽ ജില്ലാ വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ കെ.കെ.ഭാസ്ക്കരൻ വിജ്ഞാനോത്സവലക്ഷ്യം സംബന്ധിച്ചും മേഖലാ വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ പി.വി.ഷാജി ബഹുമുഖബുദ്ധി സംബന്ധിച്ചും ക്ളാസ്എടുത്തു. ഉച്ചക്ക് ശേഷം ജ്യോതിശ്ശാസ്ത്രലാബ്, ജ്യോതിശ്ശാസ്ത്ര സംവാദവും പരീക്ഷണ നിരീക്ഷണങ്ങളും നടന്നു. വിനുമോൾ എൽദോസ്, മിനിതാ കെ.തമ്പി, ഭരത് കെ. ഗോപൻ തുടങ്ങിയവർ ചർച്ചകൾ ക്രോഡീകരിച്ചു. പരിശീലനത്തിൽ 45 പേർ പങ്കെടുത്തു. മേഖലാ ജോ. സെക്രട്ടറി കെ.ആർ. വിജയകുമാർ നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *