അഡ്വ.കെ.കെ.രത്‌നകുമാരി ഉദ്ഘാടനം

അഡ്വ.കെ.കെ.രത്‌നകുമാരി ഉദ്ഘാടനം

വിദ്യാഭ്യാസ നയത്തിനെതിരെ പ്രതിരോധമുയർത്തുക

ചട്ടുകപ്പാറ: ഇന്ത്യൻ ഭരണഘടന മുന്നോട്ട് വെക്കുന്ന ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങിയ ആശയങ്ങളെ നിരാകരിക്കുകയും ഇന്ത്യയുടെ സവിശേഷതയായ നാനാത്വത്തെ അംഗീകരിക്കാതെ പൗരാണികമായ മിത്തുകൾക്കും വിശ്വാസങ്ങൾക്കും അപ്രമാദിത്തം കല്പിക്കുകയും ചെയ്യുന്ന ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ വ്യാപകമായ പ്രതിരോധമുയർത്തണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ വിദ്യാഭ്യാസ കൺവെൻഷനിൽ അഭിപ്രായമുയർന്നു.

               നവോത്ഥാന കാലം മുതൽ പുരോഗമന ചിന്താധാര കൈക്കൊണ്ട കേരളം ഇതിന് ബദലുകൾ സൃഷ്ടിക്കാൻ മുന്നോട്ടു വരണമെന്നും  പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു. ഇതിൻ്റെ ഭാഗമായി അധ്യാപക ദിനമായ സെപ്തം: 5 ന് പഞ്ചായത്തടിസ്ഥാനത്തിൽ ബഹുജന കൺവെൻഷനുകൾ നടക്കും.

ചട്ടുകപ്പാറ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന വിദ്യാഭ്യാസ ശില്പശാല ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.കെ.കെ.രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി.റെജി അധ്യക്ഷത വഹിച്ചു. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻ്റ് ഒ എം ശങ്കരൻ ആമുഖ അവതരണം നടത്തി. പ്രിൻസിപ്പൽ എ.വി.ജയരാജൻ,  വൈസ് പ്രിൻസിപ്പൽ എം.സി.ശശീന്ദ്രൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. ജില്ലാ കൺവീനർ എ.വി.സുരേന്ദ്രൻ വിശദീകരണം നടത്തി. ജില്ലാ പ്രസിഡൻറ് പി.കെ സുധാകരൻ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ കെ.പ്രകാശൻ സ്വാഗതവും കൺവീനർ സി.കെ അനൂപ് ലാൽ നന്ദിയും പറഞ്ഞു.
തുടർന്ന് ദേശീയ വിദ്യാഭ്യാസ നയം, പാഠ്യപദ്ധതി, പ്രീ പ്രൈമറി, രക്ഷാകർതൃ വിദ്യാഭ്യാസം, പി.ഇ.സി ശാക്തീകരണം, ഗവേഷണാത്മക വിദ്യാഭ്യാസം, പാർശ്വവത്കൃതരുടെ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ ഉപ ഗ്രൂപ്പുകളായി ചർച്ചകൾ നടന്നു. എ.വി.സുരേന്ദ്രൻ ഡോ.രമേശൻ കടൂർ, കെ.സുരേഷ്, ഡോ.ഗീതാനന്ദൻ, പി.സുമതി, ഇ.വി.സന്തോഷ് കുമാർ, നിഷ ടീച്ചർ, പി.ശ്രീനിവാസൻ, പി.സൗമിനി, വി.വി.ശ്രീനിവാസൻ തുടങ്ങിയവർ നേതൃത്വം നൽകി.

ഗ്രൂപ്പുകളിൽ രൂപപ്പെടുത്തിയ കർമ്മ പദ്ധതികൾ ടി. സി. പ്രദീപൻ, പി.ടി.രാജേഷ്, കെ.സുരേഷ് ഇരിട്ടി, സി. പ്രദീപൻ, പി.പി.സുനിൽ, കെ.വി.മനോജ് കുമാർ, വി.വി. രേഷ്മ, തുടങ്ങിയവർ റിപ്പോർട്ട് ചെയ്തു.

               ഉച്ചയ്ക്ക് ശേഷം നടന്ന ‘ദേശീയ വിദ്യാഭ്യാസ നയം ഉയർത്തുന്ന ഭീഷണികളും കേരളത്തിൻ്റെ ബദലുകളും’ എന്ന വിഷയത്തിലുള്ള ജനകീയ കൺവെൻഷനിൽ മുൻ ജനറൽ  സെക്രട്ടറി വി.വി.ശ്രീനിവാസൻ വിഷയം അവതരിപ്പിച്ചു. പി.വി.ദിവാകരൻ മോഡറേറ്ററായി. കെ.നാണു സംസാരിച്ചു. പി.കെ.പ്രകാശൻ നന്ദി പറഞ്ഞു. ശില്പശാലയിൽ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നായി 146 വിദ്യാഭ്യാസ പ്രവർത്തകരും കൺവെൻഷനിൽ 200 ഓളം പേരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *