വിമണ്‍ ഇന്‍ സിനിമ കളക്ടീവിന് ഐക്യദാര്‍ഢ്യം
കണ്ണൂര്‍: മലയാള സിനിമാ മേഖലയിലെ പുരുഷാധിപത്യത്തോട് പ്രതികരിച്ച് വിമണ്‍ ഇന്‍ കലക്ടീവിലെ നാല് അംഗങ്ങള്‍ അമ്മ എന്ന സിനിമാ സംഘടനയില്‍ നിന്നും രാജിവെച്ച നടപടിക്ക് പൂര്ണ്ണപിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റി നഗരത്തില്‍ പ്രകടനവും കാല്‍ടെക്സില്‍ ഐക്യദാര്‍ഢ്യ പൊതുയോഗവും സംഘടിപ്പിച്ചു. സ്വന്തം തൊഴിലിടങ്ങളില്‍ ഒത്തുതീര്‍പ്പില്ലാതെ ആത്മാഭിമാനത്തോടെ ജനാധിപത്യത്തിനും തുല്യനീതിക്കുംവേണ്ടി പൊരുതുന്ന സിനിമാ മേഖലയിലെ പ്രവര്‍ത്തകരോടൊപ്പം ശാസ്ത്രസാഹിത്യ പരിഷത്ത് ഉണ്ടാകുമെന്ന് പൊതുയോഗത്തില്‍ പ്രഖ്യാപിച്ചു. സി.പി.ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഒ.സി. ബേബിലത അധ്യക്ഷത വഹിച്ചു. ജെന്റര്‍ കണ്‍വീനര്‍ പി.വി.രഹ്ന സ്വാഗതം പറഞ്ഞു. പി.കെ.സുധാകരന്, ടി.പ്രദീപന് എന്നിവര്‍ സംസാരിച്ചു.