വൈക്കം സയൻസ് സെന്റർ പ്രവർത്തനമാരംഭിച്ചു

0
വൈക്കം സയൻസ് സെന്റർ ഉദ്‌ഘാടന ചടങ്ങില്‍ പി എ തങ്കച്ചൻ സംസാരിക്കുന്നു.

കോട്ടയം: വൈക്കം സയൻസ് സെന്റർ പ്രവർത്തനം ഡോ. എൻ കെ ശശിധരൻ പിള്ള ഉദ്‌ഘാടനം ചെയ്തു.
കിഴക്കേനട കവിയിൽമഠം റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന സെന്ററില്‍ പരിഷത്ത് പുസ്തകങ്ങൾ, സമത ഉൽപ്പന്നങ്ങൾ, കാർഷിക നേഴ്സറി ഉൽപ്പന്നങ്ങൾ തുടങ്ങിയവ ലഭ്യമാണ്. സോപ്പ് നിർമാണ പരിശീലനം, എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം, എൽ ഇ ഡി ക്ലിനിക്, തുണിസഞ്ചി നിർമ്മാണ പരിശീലനം, കിണർ റീചാർജിങ്, എനർജി ഓഡിറ്റിങ് തുടങ്ങിയ പ്രവർത്തനങ്ങളും സയൻസ് സെന്ററിന്റെ ഭാഗമായി സംഘടിപ്പിക്കും.
കേന്ദ്രനിർവാഹക സമിതി അംഗം പി എ തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തി. ടി എസ് അമൃതനാഥ്‌ അധ്യക്ഷനായി. കെ രാജൻ സ്വാഗതവും ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു. എൻ മോഹനന്‍ കിച്ചൺ ബിൻ നൽകി ആദ്യ വിതരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *