വൈത്തിരിയില്‍ സ്വാശ്രയ ക്യാമ്പയിന് തുടക്കമായി

0
സ്വാശ്രയ ക്യാമ്പയിന്‍ വയനാട് ജില്ലാ തല ഉദ്ഘാടനം പ്രൊഫ. കെ ബാലഗോപാലൻ
വൈത്തിരിയില്‍ നിർവഹിക്കുന്നു.

വയനാട്: സ്വാശ്രയ ക്യാമ്പയിന്‍ ജില്ലാ തല ഉദ്ഘാടനം കേന്ദ്ര നിർവ്വാഹക സമിതി അംഗം പ്രൊഫ. കെ ബാലഗോപാലൻ വൈത്തിരിയില്‍ നിർവഹിച്ചു.
സ്വാശ്രയ കേരളം, ഹരിത കേരളം, ശുചിത്വ കേരളം എന്ന ആശയവുമായി നടത്തുന്ന ക്യാമ്പയിനിൽ ഗൃഹ സന്ദർശനം, സംവാദം, പ്രദർശനം, പരിഷത്ത് ഉത്പന്നങ്ങളെ പരിചയപ്പെടുത്തൽ, കാർബൺ ലഘൂകരണം ലക്ഷ്യമിട്ടു കൊണ്ടുള്ള പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും.
പഞ്ചായത്ത് അംഗം ഷൈനി ഉദയകുമാർ അധ്യക്ഷയായി. എനർജി മാനേജ്മെന്റ് സെന്റർ ജില്ലാ കോ.ഓർഡിനേറ്റർ സി ജയരാജൻ, വിദ്യാഭ്യാസ ഉപസമിതി കൺവീനർ ടി പി സന്തോഷ്, ട്രഷറർ പി അനിൽ കുമാർ, എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കെ വി വിജയശങ്കർ സ്വാഗതവും, ആർ രവിചന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *