ശാസ്ത്രപുസ്തക ലൈബ്രറി കൈമാറി യൂണിറ്റു വാര്‍ഷികം

0

Mekhala-balusseri

ബാലുശ്ശേരി: മൂലാട് ഹിന്ദു എ.എല്‍പി. സ്കൂളിന് ശാസ്ത്രപുസ്തക ലൈബ്രറി കൈമാറിക്കൊണ്ടാണ് യൂണിറ്റ് വാര്‍ഷികം നടന്നത്. ശാസ്ത്രപുസ്തകങ്ങളും അലമാരയും കൈമാറുന്ന ചടങ്ങും അതോടൊപ്പം നടന്ന സ്കൂള്‍ വികസന സെമിനാറും കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറങ്ങോട്ട് ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്രനിര്‍വാഹക സമിതി അംഗം കെ.ടി രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ശാസ്ത്രപുസ്തകങ്ങളും അലമാരയും സ്പോണ്‍സറായ പൂര്‍വ വിദ്യാര്‍ഥി ഇടയാടിക്കണ്ടി യൂസഫ് പ്രധാനാധ്യാപിക കെ.ശോഭനയ്ക്ക് കൈമാറി. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ മലയില്‍ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ചന്ദ്രന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.ടി ഗിരിജ, സ്കൂള്‍ മാനേജര്‍ എന്‍. സദാനന്ദന്‍, പി.ടി.എ. പ്രസിഡന്ററ് കെ. ഷാലു എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ടി.വി ബല്‍രാജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവു ചെലവു കണക്കുകളും ജില്ലാ പ്രസിഡന്റ് കെ. രാധന്‍ സംഘടനാരേഖയും അവതരിപ്പിച്ചു.
സി അസ്സന്‍കോയ (പ്രസിഡന്റ്), സി രാഘവന്‍ (വൈസ് പ്രസിഡന്റ്), ടി.വി ബല്‍രാജ് (സെക്രട്ടറി), പി കെ ഷിജു (ജോയന്റ് സെക്രട്ടറി) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *