സാമ്പത്തിക പരിശീലനങ്ങൾ ആരംഭിച്ചു

0

സുൽത്താൻ ബത്തേരിയിൽ നടന്ന ഈ വർഷത്തെ സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ പ്രത്യേകതകളിൽ ഒന്ന് എല്ലാ അംഗങ്ങളും ഉൾപ്പെട്ട സാമ്പത്തിക ചർച്ചയായിരുന്നു. സാമ്പത്തിക കാര്യങ്ങൾ ട്രഷറർമാരുടെ മാത്രം ചുമതലയിൽ നിന്ന് എല്ലാ തലങ്ങളിലുമുള്ള പ്രവർത്തകരുടെ നിരന്തര പരിഗണനാമേഖലയാക്കുന്നതിനുള്ള ശ്രമമായിരുന്നു ഇതിലൂടെ നടന്നത്. ഇതിന്റെ തുടർച്ചയായി ജില്ല-മേഖല തലങ്ങളിൽ സാമ്പത്തികം കൈകാര്യം ചെയ്യുന്നവർക്കായുള്ള പരിശീലന പരിപാടിക്ക് തുടക്കമായി. ഈ വർഷം കൂടുതൽ വികേന്ദ്രീകരിച്ച് 10 സ്ഥലങ്ങളിലായാണു പരിശീലനങ്ങൽ സംഘടിപ്പിക്കുന്നത്. മേഖല ട്രഷറർമാർക്കു പുറമേ ജില്ല സാമ്പത്തിക ഉപസമിതി അംഗങ്ങൾ, ജില്ലാ ഓഡിറ്റർമാർ, ഓഫീസ് സെക്രട്ടറിമാർ, സംഘടനാ കമ്മിറ്റി അംഗങ്ങൾ, പി.പി.സി, മാസികാ ചുമതലക്കാർ എന്നിവരെയെല്ലാം ഉൾപ്പെടുത്തിയാണിത്തവണ പരിശീലനം സംഘടിപ്പിക്കുന്നത്. എല്ലാ മേഖലകളിലും ശാസ്ത്രീയമായ കണക്കെഴുത്ത് രീതി അവലംബിക്കുന്നതിനും സാമ്പത്തിക ക്രയവിക്രയങ്ങളിലെ സൂക്ഷ്മതയും സുതാര്യതയും വർദ്ധിപ്പിക്കുന്നതിനും പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നു. കുടിശ്ശിക രഹിത സംഘടനാ ഘടകങ്ങൾ എന്ന ലക്ഷ്യത്തിലേക്ക് നയിക്കുന്ന സാമ്പത്തിക മാനേജ്മെന്റിനു ട്രഷറർമാരെ പ്രാപ്തരാക്കാനും പരിശീലനം കൊണ്ട് ഉദ്ദേശിക്കുന്നു.
ഇതിൽ ആദ്യ ഘട്ടമായി ജൂലൈ 1 നു കോഴിക്കോട്, മലപ്പുറം ജില്ലകളുടെ പരിശീലനങ്ങൾ പ്രസ്തുത ജില്ലാ പരിഷദ്ഭവനുകളിൽ നടന്നു. കോഴിക്കോട് നടന്ന പരിശീലനത്തിൽ 10 മേഖലകളിൽ നിന്നും മലപ്പുറത്ത് 8 മേഖലകളിൽ നിന്നും പങ്കാളിത്തമുണ്ടായി. സംസ്ഥാന ട്രഷറർ പി.രമേഷ്കുമാർ, സംസ്ഥാന സെക്രട്ടറി രാധൻ മാഷ്, മാസിക അക്കൗണ്ടന്റ് കാദംബരി എന്നിവർ കോഴിക്കോട്ടും സംസ്ഥാന സെക്രട്ടറി വി.മനോജ് കുമാർ, പി.പി.സി ജില്ലാ കൺവീനർ അബ്ദുൾജലീൽ, മലപ്പുറം ജില്ലാ ട്രഷറർ സുധീർ.പി എന്നിവർ മലപ്പുറത്തും പരിശീലനത്തിനു നേതൃത്വം നൽകി. രണ്ടാം ഘട്ടമായി ജില്ലാ ട്രഷറമാർക്കുള്ള ടാലി സോഫ്റ്റ് വെയർ പരിശീലനം തൃശ്ശൂർ പരിസരകേന്ദ്രത്തിൽ വെച്ച് ജൂലൈ 7,8 തീയതികളിൽ നടന്നു. 8 ജില്ലകളിൽ നിന്ന് പ്രാതിനിധ്യമുണ്ടായിരുന്ന ഈ പരിശീലനത്തിനു കെ.പി.രവി[പ്രകാശ്, പി.കെ. നാരായണൻ, പി.മുരളീധരൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് അടുത്തയാഴ്ച തൃശ്ശൂർ, പാലക്കാട് ജില്ലകളുടെ പരിശീലനം നടന്നു. തൃശ്ശൂരിൽ നടന്ന പരിശീലനത്തിൽ ജില്ലയിലെ 9 മേഖലാ ട്രഷറർമാർ പങ്കെടുത്തു. പി.രമേഷ്കുമാർ, സംസ്ഥാന ഓഡിറ്റർ എ.പി.ശങ്കരനാരായണൻ എന്നിവർ നേതൃത്വം നൽകി. പാലക്കാട് ജില്ലയിൽ 5 മേഖലകളിൽ നിന്നുള്ള പ്രാതിനിധ്യമേ ഉണ്ടായുള്ളൂ. പി.മുരളീധരൻ, പി.കെ. നാരായണൻ എന്നിവർ നേതൃത്വം നൽകി.സംസ്ഥാന സമ്മേളനത്തിലെ സാമ്പത്തിക ചർച്ചയുടെ സംഗ്രഹം, മേഖലയിൽ അനിവാര്യമായി സൂക്ഷിക്കേണ്ട സാമ്പത്തിക റെക്കോഡുകൾ, കാഷ് ബുക്ക്, ജേണൽ, ലഡ്ജർ തുടങ്ങിയവ എങ്ങനെ തയ്യാറാക്കാം, പുതിയ അംഗത്വ സൈറ്റ് പരിചയം, ആസന്ന സാമ്പത്തിക അജണ്ടകൾ എന്നിവയാണു പരിശീലനത്തിലെ ഉള്ളടക്കം.ജൂലൈ 22 നു എറണാകുളം, ഇടുക്കി ജില്ലകളുടെ പരിശീനം എറണാകുളം പരിഷദ്ഭവനിൽ വെച്ചും അന്നുതന്നെ കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ പരിശീലനം കണ്ണൂർ പരിഷദ്ഭവനിൽ വെച്ചും നടക്കും. ജൂലൈ 29 നു ആലപ്പുഴ, കോട്ടയം ജില്ലകളുടെ പരിശീലനം കിടങ്ങറ വച്ചും പത്തനംതിട്ട, കൊല്ലം ജില്ലകളുടെ പരിശീലനം അടൂരിൽവച്ചും നടക്കും. ആഗസ്റ്റ് 5 നു തിരുവനന്തപുരം, വയനാട് ജില്ലകളുടെ പരിശീലനത്തോടെ ഈ വർഷത്തെ സാമ്പത്തിക പരിശീലനങ്ങളുടെ ആദ്യഘട്ടം പൂർത്തിയാകും.

Leave a Reply

Your email address will not be published. Required fields are marked *