സൂര്യഗ്രഹണത്തെ വരവേൽക്കാൻ ശാസ്ത്ര ക്ലാസുകൾ

കോഴിക്കോട് ജില്ലാ സംഘാടക സമിതി രൂപീകരണ യോഗത്തിൽ പ്രൊഫ. കെ പാപ്പുട്ടി സംസാരിക്കുന്നു.

കോഴിക്കോട്: വലയസൂര്യഗ്രഹണത്തിന് മുന്നോടിയായി ജില്ലയിൽ വ്യാപകമായി ശാസ്ത്ര ക്ലാസുകൾ നടത്തും. റീജിയണൽ സയൻസ് സെന്റർ, ഗ്രന്ഥശാലാ സംഘം, ജില്ലാ വിദ്യാഭ്യസ വകുപ്പ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കുടുംബശ്രീ മിഷന്‍, അസ്ട്രോണമി ക്ലബ്ബുകൾ തുടങ്ങിയ സ്ഥാപനങ്ങളും സംഘടനകളും അടങ്ങിയ സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ജില്ലാതല റിസോർസ് പേഴ്സൺ പരിശീലനം മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ നടന്നു. പ്രൊഫ. കെ പാപ്പുട്ടി, ബിനോജ്, എ സുരേന്ദ്രൻ എന്നിവർ ക്ലാസുകള്‍ നയിച്ചു. ലൈബ്രറികൾ, സ്കൂള്‍ ശാസ്ത്ര ക്ലബുകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, ക്ലബുകൾ, റസിഡൻസ് അസോസിയേഷനുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ക്ലാസുകള്‍ സംഘടിപ്പിക്കുക. 26 ന് രാവിലെ 8 മണി മുതൽ മാനാഞ്ചിറ മൈതാനിയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഗ്രഹണം കാണാൻ സൗകര്യങ്ങൾ ഒരുക്കുന്നതാണ്.
മേയർ തോട്ടത്തിൽ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവര്‍ രക്ഷാധികാരികളും ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി കെ ചന്ദ്രൻ മാസ്റ്റർ ചെയർമാനും ഇളവനി അശോകൻ ജനറൽ കൺവീനറുമായ സംഘാടകസമിതിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. സംഘാടക സമിതി രൂപീകരണ യോഗത്തിൽ ചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി. പി കെ ബാലകൃഷ്ണൻ വിശദീകരണം നടത്തി. പ്രൊഫ. കെ പാപ്പുട്ടി, ഡോ. യു ഹേമന്ത് കുമാർ. ഡോ. ഡി കെ ബാബു, പി കെ സതീശൻ, പ്രഭാകരൻ കയനാട്ടിൽ, വത്സൻ തടത്തിൽ തുടങ്ങിയവർ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ