മുണ്ടൂർ

കണ്ണൂർ വിളക്കുംതറയിലേക്ക്
സ്വാതന്ത്ര്യ ഗീത പദയാത്രയും  സംഗമവും

കണ്ണൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി സ്വാതന്ത്രം തന്നെ ജീവിതം – സാംസ്കാരിക പാഠശാല കണ്ണൂരിൽ നാടക പ്രവർത്തകനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രദീപ് മണ്ടൂർ ഉദ്ഘാടനം ചെയ്തു. നിരവധി കലാ -സാംസ്കാ രിക പ്രവർത്തകരും പങ്കെടുത്തു. സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രദീപ് മണ്ടൂരിന് സംസ്ഥാന മുൻ സെക്രട്ടറി കെ.വിനോദ്കുമാർ ഉപഹാരം നൽകി. വി കെ കുഞ്ഞികൃഷ്ണൻ അധ്യക്ഷനായിരുന്നു. കല എന്ന സമരായുധം – പുതുകാലത്തിൽ എന്ന വിഷയത്തിൽ വി.വി. ശ്രീനിവാസൻ പ്രഭാഷണം നടത്തി. പി.കെ സുധാകരൻ, പി.വി. ദിവാകരൻ, കെ. നിഷ, എം.വിജയകുമാർ, രഞ്ചി തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സിക്രട്ടറി പി പി ബാബു സ്വാഗതവും കലാ സംസ്കാരം കൺവീനർ ബിജു നെടുവാലൂർ നന്ദിയും പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായാണ്‌ സാംസ്കാരിക പാഠശാല സംഘടിപ്പിച്ചത്.

 

കണ്ണൂർ വിളക്കുംതറയിലേക്ക് സ്വാതന്ത്ര്യ ഗീതം സംഗമം നടത്തി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആഗസ്ത് 9 മുതൽ 15 വരെ കണ്ണൂർ ജില്ലയിൽ നടക്കുന്ന
75ാം സ്വാതന്ത്ര്യ ദിന പരിപാടികൾ, സ്വാതന്ത്ര്യം തന്നെ ജീവിതം – ദേശീയ ഗീതങ്ങങ്ങൾ ആലപിച്ച് ഉദ്ഘാടനംചെയ്തു.

ഇന്ന് കണ്ണൂർ പഴയ ബസ്സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച ,പ്രവർത്തക ഗായക സംഘം സ്വാതന്ത്ര്യ ഗീതവുമായി വിളക്കും തറയിൽ സമാപിച്ചു. വിളക്കുംതറയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മുൻ സംസ്ഥാന സിക്രട്ടറി വി.വി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു . ജില്ലാ സിക്രട്ടറി പി.പി. ബാബു സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് പി.കെ സുധാകരൻ അധ്യക്ഷനായിരുന്നു. കേന്ദ്ര നിർവാഹക സമിതി അംഗം എം. ദിവാകരൻ പ്രസംഗിച്ചു. നിഷ കസ്തൂരിയുടെ നേതൃത്വത്തിൽ പരിഷത്ത് ഗായക സംഘം സ്വാതന്ത്യദിന ദേശീയ ഗാനങ്ങൾ ആലപിച്ചു. കെ.പി രാമകൃഷ്ണൻ , സതീശൻ കെ , പി.സി സുരേഷ് ബാബു , എം.വി ജനാർദ്ദനൻ എന്നിവർ നേതൃത്വം നൽകി. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ പരിഷദ് യൂനിറ്റുകളിൽ സ്വാതന്ത്ര്യം തന്നെ ജീവിതം എന്ന വിഷയത്തിൽ പരിപാടികൾ സംഘടിപ്പിക്കും. ഓൺലൈനിൽ നടന്ന പ്രഭാഷണം പരിപാടി ദേശീയ പ്രസ്ഥാനം എന്ന വിഷയത്തിൽ ഡോ കെ.എൻ ഗണേഷ് ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 11ന് ദേശീയ പ്രസ്ഥാനം – പെൺവഴികൾ  എന്ന വിഷയത്തിൽ ഡോ. ഒ ജി. ഒലീന പ്രഭാഷണം നടത്തും

ഫോട്ടോ – സ്വാതന്ത്ര്യം തന്നെ ജീവിതം -കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പാട്ട് കൂട്ടം കണ്ണൂരിലെ സ്വാതന്ത്ര്യ സമര കേന്ദ്രമായ വിളക്കുംതറയിലേക്ക് പദയാത്ര നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *