‍ഡെങ്കിപ്പനി പ്രതിരോധപ്രവര്‍ത്തനം സംഘടിപ്പിച്ചു

0

പുല്‍പള്ളി : ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ വീടുകളിൽ സ്വീകരിക്കേണ്ട പ്രതിരോധ നടപടികൾ വിശദീകരിച്ചുകൊണ്ട് ശാസ്‌ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ കബനിഗിരിയിൽ ഭവന സന്ദർശനത്തിന് തുടക്കം കുറിച്ചു. െഡങ്കു വൈറസ് വാഹകരായ ഈഡിസ് ഈജിപ്തി കൊതുകുകൾ പകൽ സമയത്തു മാത്രമാണ് കടിക്കുന്നത്.ഈ കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിടുന്നത്. ഒരു കൊതുക് 100 മീറ്റർ ദൂരം വരെ മാത്രമേ സഞ്ചരിക്കുകയുള്ളു. രോഗിയിൽ നിന്ന് രക്തം കുടിക്കുന്ന കൊതുകുകളിൽ മാത്രമേ വൈറസ് ഉണ്ടാകുകയുള്ളൂ. അതു കൊണ്ട് രോഗം ബാധിച്ചവർ കൊതുകുവലയ്‌ക്കുള്ളിൽ വിശ്രമിക്കുക എന്നത് പ്രധാനമാണ്. വീട്ടിനുള്ളിലും പുറത്തും പറമ്പിലും വെള്ളം കെട്ടികിടക്കുന്നത് ഒഴിവാക്കണം. ആഴ്ചയിലൊരിക്കൽ വെള്ളം മറിച്ചു കളയൽ ദിനമായി ആചരിക്കണം. ഓരോ കുടുംബവും ശ്രദ്ധിച്ചാൽ ഡെങ്കിപ്പനി നിയന്ത്രണ വിധേയമാക്കാം. ഡെങ്കിപ്പനിയറിവ് എന്ന കുറിപ്പ് കുടുംബനാഥക്ക് നല്‌കിക്കൊണ്ട് മേഖല പരിസരസമിതി കൺവീനർ എ.സി. ഉണ്ണികൃഷ്ണൻ ഭവന സന്ദർശന പരിപാടി ഉദ്ഘാടനം ചെയ്തു. കബനിഗിരി യുണിറ്റ് പ്രസിഡന്റ് ജോസ് ചെറിയാൻ, െഷറിൻ ബാബു, എം.എം ടോമി, പി.റ്റി.പ്രകാശൻ തുടങ്ങിയവർ നേതൃത്വം നല്‌കി.

Leave a Reply

Your email address will not be published. Required fields are marked *