ആലപ്പുഴ ജില്ലയിലെ ‘ ക്യാംപസ് ശാസ്ത്രസംവാദസദസി’ന് എംഎസ്എം കോളെജിൽ തുടക്കമായി 

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ക്യാംപസ് ശാസ്ത്രസംവാദ സദസ്സിന്റെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം 25/03/24 തിങ്കളാഴ്ച കായംകുളം എംഎസ്എം കോളേജിൽ നടന്നു. പരിഷത്ത് യുവസമിതി ജില്ലാക്കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടത്തിയ പരിപാടി ‘ശാസ്ത്രബോധവും സമകാലികവെല്ലുവിളികളും’ എന്ന വിഷയം അവതരിപ്പിച്ച് പരിഷത്ത് ജില്ലാപ്രസിഡന്റ് ഡോ. ടി. പ്രദീപ് ഉദ്ഘാടനം ചെയ്തു.

 

ഫിസിക്സ് ഡിപ്പാർട്ട്മെന്റ് ഹാളിൽ നടന്ന സംവാദത്തിൽ വിദ്യാഭ്യാസസമിതി ജില്ലാ ചെയർമാൻ കെ. സി. ചന്ദ്രമോഹൻ ആമുഖപ്രഭാഷണം ചെയ്തു. യുവസമിതി ജില്ലാകൺവീനർ അഡ്വ. ശ്രീരാജ്.സി.ആർ യുവസമിതിപ്രവർത്തനം വിശദീകരിച്ചു. പരിഷത്ത് സംസ്ഥാനസമിതി അംഗം ഡോ.ജയന്തി എസ്.പണിക്കർ ഭാവിപ്രവർത്തനങ്ങൾ വിശദീകരിച്ചു.

 

പരിഷത്ത് സംസ്ഥാന വൈസ് സെക്രട്ടറി പി.വി.ജോസഫ്, ജില്ലാ സെക്രട്ടറി മുരളി കാട്ടൂർ, ജില്ലാ വൈസ് പ്രസിഡന്റ് ഷീജാ പ്രസന്നൻ, കായംകുളം മേഖലാസെക്രട്ടറി നിസാറുദ്ദീൻ, മേഖലാ ജോയിന്റ് സെക്രട്ടറി കെ.ലത, മേഖലാക്കമ്മിറ്റിയംഗങ്ങളായ കെ.ഹരികുമാർ, കെ.എസ്. ഷെല്ലി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *