ക്യാംപസ് ശാസ്ത്ര സംവാദസദസ്സ് ആലപ്പുഴ യുഐറ്റിയിൽ നടന്നു.

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ല യുവസമിതിയുടെ നേതൃത്വത്തിൽ 27/03/24 ബുധനാഴ്ച യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(യുഐറ്റി) ആലപ്പുഴയിൽ “ ക്യാംപസ് ശാസ്ത്ര സംവാദ സദസ്സ് ”നടന്നു.

പരിഷത്ത് ജില്ലാ കമ്മറ്റിയംഗം ശ്രീ.വി.കെ മഹേശൻ സ്വാഗതം പറഞ്ഞു,യുഐറ്റി പ്രിൻസിപ്പൽ പ്രൊഫ.ഡോ.ടി ആർ അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.പരിഷത്ത് ജില്ലാസെക്രട്ടറി ശ്രീ മുരളി കാട്ടൂർ ആമുഖ പ്രഭാഷണം നടത്തി.ജില്ല പ്രസിഡൻ്റ് ഡോ.ടി പ്രദീപ് “ശാസ്ത്രാവബോധവും സമകാലിക ഇന്ത്യൻ സമൂഹവും” എന്ന വിഷയം അവതരിപ്പിച്ചു. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം ശ്രീ.രോഹിത് ജോസഫ് വിദ്യാർത്ഥികളുമായി സംവദിച്ചു.

ഡോ.മനു കെ സുകേശൻ “ഇന്ത്യൻ ബഹിരാകാശ ഗവേഷണരംഗത്തെ സാദ്ധ്യതകൾ” എന്ന വിഷയത്തിൽ സംസാരിച്ചു. യുവസമിതി ജില്ല കൺവീനർ അഡ്വ.ശ്രീരാജ്.സി.ആർ യുവസമിതി പ്രവർത്തനങ്ങൾ വിശദീകരിച്ചു. യുഐറ്റിയിലെ മാനേജ്മെൻ്റ് അധ്യാപിക ശ്രീമതി.അഞ്ജു നന്ദി പറഞ്ഞു.

പരിഷത്ത് ആലപ്പുഴ മേഖലയിൽ നിന്ന് ശ്രീ.അനിൽബാബു,യുവസമിതി അംഗങ്ങളായ ശ്രീ.ജിനു സോമൻ,ശ്രീ.ഗോകുൽ മേനോൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *