ക്യാമ്പസ്സ് ശാസ്ത്ര സംവാദ സദസ്സ് – ആലപ്പുഴ ജില്ല

0

ക്യാംപസ് ശാസ്ത്രസംവാദസദസ്സ് ചെങ്ങന്നൂർ ഗവ:വനിത ഐടിഐ ൽ നടന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ യുവസമിതിയുടേയും ചെങ്ങന്നൂർ മേഖലയുടേയും സംയുക്താഭിമുഖ്യത്തിൽ ഇന്ന്(11/05/24 വ്യാഴാഴ്ച) രാവിലെ 11ന് ചെങ്ങന്നൂർ ഗവ:വനിത ഐടിഐ ൽ “ക്യാംപസ് ശാസ്ത്രസംവാദസദസ്സ്” നടന്നു.

പരിഷത്ത് ജില്ലാ കമ്മറ്റി അംഗം പി ആർ വിജയകുമാർ അദ്ധ്യക്ഷനായിരുന്നു,
പ്രിൻസിപ്പൽ-ഇൻ-ചാർജ് ശ്രീ.ടി ബി രാജീവ് ഉദ്ഘാടനം ചെയ്തു,
ഐടിഐ സീനിയർ ഇൻസ്ട്രക്റ്റർ ബിനോജി.ഇ.എം സ്വാഗതം പറഞ്ഞു.

പരിഷത്ത് ജില്ലാ പ്രസിഡന്റ്‌ ഡോ.ടി പ്രദീപ് വിഷയാവതരണം നടത്തി, സംസ്ഥാന നിർവ്വാഹകസമിതി അംഗവും, യുവസമിതി സംസ്ഥാന സബ്ബ്കമ്മറ്റിയംഗവുമായ ഡോ.ജയന്തി എസ് പണിക്കർ,
യുവസമിതി പ്രവർത്തകനായ വൈശാഖൻ ഉഷ എന്നിവർ സംവാദത്തിന് നേതൃത്വം നൽകി.

പരിഷത്ത് ജില്ലാ സെക്രട്ടറി മുരളികാട്ടൂർ, ജില്ലാ കമ്മിറ്റി അംഗം സി പ്രവീൺ ലാൽ,മേഖല പ്രസിഡന്റ്‌ ടി കെ സുഭാഷ്, മേഖല സെക്രട്ടറി പി കെ ശിവൻകുട്ടി എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *