ശാസ്ത്രകലാജാഥ കാസര്‍ഗോഡ് ജില്ലയിൽ സമാപിച്ചു
കാസര്‍ഗോഡ്: പിറന്ന മണ്ണിൽ നിന്നും ആട്ടിയിറക്കപ്പെട്ടവരുടെ നോവുമായി ‘ആരാണ് ഇന്ത്യക്കാർ ‘ശാസ്ത്ര കലാജാഥ കാസർഗോഡ് ജില്ലയിൽ സമാപിച്ചു.നാനാത്വത്തിൽ ഏകത്വം കാത്തുസൂക്ഷിച്ചു പോകുന്ന ഇന്ത്യൻ സമൂഹം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത സന്ദർഭത്തിൽ പരിഷത്ത് കലാജാഥയ്ക്ക് മികച്ച പ്രതികരണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സി.പി.ലക്ഷ്മിക്കുട്ടി മാനേജരും വി.കെ.കുഞ്ഞികൃഷ്ണൻ ലീഡറുമായ കലാജാഥയിൽ സുധീർ ബാബു കരിങ്കൽക്കുഴി, സിന്ധു കാർത്തികപുരം, ഗീത നീലേശ്വരം, വിനോദ് കരിവെള്ളൂർ, പ്രകാശൻ തൈക്കണ്ടി, വിപീഷ് നീലേശ്വരം, കെ.കെ.കൃഷ്ണൻ, അനുശ്രീ വയക്കര, സുധികയ്യൂർ, പ്രശാന്ത് ചെറുപഴശ്ശി, അനാമിക എന്നിവർ അംഗങ്ങളാണ്. സമാപന ദിവസം ചീമേനി എൻജിനീയറിംഗ് കോളേജ്, തൃക്കരിപ്പൂർ പോളിടെക്നിക്ക്, പിലിക്കോട് കരപ്പാത്ത് എന്നിവിടങ്ങളിൽ പര്യടനം നടത്തി കുട്ടമത്ത് പൊൻമാലം യംഗ് മെൻസ് ക്ലബ്ബിൽ സമാപിച്ചു. ജില്ലാ സെക്രട്ടറി കെ.പ്രേംരാജ്, എ.എം.ബാലകൃഷണർ, പ്രദീപ് കൊടക്കാട്, ബിനേഷ്മുഴക്കോം, കെ.രാധാകൃഷ്ണൻ എന്നിവര്‍ നേതൃത്വം നൽകി.