ഇന്ത്യാ സ്റ്റോറി നാടകയാത്ര മധ്യമേഖലാ കലാജാഥ

20250128_115915-COLLAGE

26/01/25 തൃശൂർ

ഇന്ത്യാ സ്റ്റോറി നാടകയാത്ര മധ്യമേഖലാ കലാജാഥ ജനുവരി 26 വൈകീട്ട് 5.30 ന് കേരള സാഹിത്യ അക്കാദമി ബഷീർ വേദിയിൽ നടന്ന ചടങ്ങിൽ ഡോ. ജോൺ മത്തായി സെൻ്റർ ഡയറക്ടർ ഡോ. ശ്രീജിത്ത് രമണൻ ഉദ്ഘാടനം ചെയ്തു. ജാഥാ മാനേജർ തങ്കച്ചൻ പി എ സ്വീകരണം ഏറ്റുവാങ്ങി. ഡോ. കെ. ആർ ജനാർദ്ദനൻ, മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് , തൃശൂർ കോർപ്പറേഷൻ കൗൺസിലർ സുബി സുകുമാരൻ,ഡോ.കാവുമ്പായി ബാലകൃഷ്ണൻ ,ബി രമേഷ്, കല സംസ്കാരം ഉപസമിതി കൺവീനർ ജയകുമാർ, ഡോ. സി. എൽ ജോഷി, പി.എസ് ജൂന , വി ജി ഗോപിനാഥ് വി മനോജ് ,തൃശൂർ ജില്ല സെക്രട്ടറി അഡ്വ. ടി വി രാജു , കെ. കെ കസീമ കെ.വി ഗണേഷ് രംഗചേതന തൃശൂർ, ദേശാഭിമാനി മുൻ മാനേജർ എന്നിവർ സംബന്ധിച്ചു.

തൃശൂർ മേഖലയിൽ ആഭിമുഖ്യത്തിൽ നടന്ന ഉദ്ഘാടന പരിപാടി സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും മികവ് പുലത്തി.

You may have missed