ടി.ഗംഗാധരന്‍

സംസ്ഥാന പ്രസിഡണ്ട്

സാംസ്‌കാരികവിപ്ലവത്തിന് വഴി തുറക്കണം, ജനോത്സവങ്ങള്‍

ഒക്‌ടോബര്‍ അവസാനവാരത്തില്‍ മൂന്ന് ദിവസങ്ങളിലായി ഭോപ്പാലില്‍ അഖിലേന്ത്യാതലത്തില്‍ ഒരു ജനോത്സവം നടന്നു. വിവിധസംസ്ഥാനങ്ങളില്‍നിന്നായി രണ്ടായിരത്തോളം ജനകീയ ശാസ്ത്രപ്രവര്‍ത്തകരാണ് അവിടെ ഒത്തുചേര്‍ന്നത്. ഒപ്പം മധ്യപ്രദേശില്‍നിന്ന് അമ്പതിലേറെ സംഘടനകളെ പ്രതിനിധീകരിച്ച് നൂറുകണക്കിന് പ്രവര്‍ത്തകര്‍ വേറെ. തടാകങ്ങളുടെ നഗരമായ ഭോപ്പാലിലെ ബഡാതാലാബിന്റെ ഓരത്ത്, സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ നിരന്തരമായി നടക്കുന്നു. രവീന്ദ്രഭവന്‍, ഗാന്ധിഭവന്‍, ഹിന്ദിഭവന്‍ ഇവയെല്ലാം ചേര്‍ന്നു നില്‍ക്കുന്ന നഗരചത്വരത്തില്‍ മൂന്നു നാളുകളിലായി നടന്നത് അഭൂതപൂര്‍വമായ ജനകീയ കൂട്ടായ്മ.  ഒക്‌ടോബര്‍ അവസാനവാരത്തില്‍ മൂന്ന് ദിവസങ്ങളിലായി ഭോപ്പാലില്‍ അഖിലേന്ത്യാതലത്തില്‍ ഒരു ജനോത്സവം നടന്നു. വിവിധസംസ്ഥാനങ്ങളില്‍നിന്നായി രണ്ടായിരത്തോളം ജനകീയ ശാസ്ത്രപ്രവര്‍ത്തകരാണ് അവിടെ ഒത്തുചേര്‍ന്നത്. ഒപ്പം മധ്യപ്രദേശില്‍നിന്ന് അമ്പതിലേറെ സംഘടനകളെ പ്രതിനിധീകരിച്ച് നൂറുകണക്കിന് പ്രവര്‍ത്തകര്‍ വേറെ. തടാകങ്ങളുടെ നഗരമായ ഭോപ്പാലിലെ ബഡാതാലാബിന്റെ ഓരത്ത്, സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ നിരന്തരമായി നടക്കുന്നു. രവീന്ദ്രഭവന്‍, ഗാന്ധിഭവന്‍, ഹിന്ദിഭവന്‍ ഇവയെല്ലാം ചേര്‍ന്നു നില്‍ക്കുന്ന നഗരചത്വരത്തില്‍ മൂന്നു നാളുകളിലായി നടന്നത് അഭൂതപൂര്‍വമായ ജനകീയ കൂട്ടായ്മ.  ഉദ്ഘാടന സമ്മേളനം തന്നെ കൂട്ടായ്മയുടെ ഒരു മാതൃകയായിരുന്നു. ദേശീയതലത്തില്‍ ശ്രദ്ധേയരായ സാംസ്‌കാരിക പ്രവര്‍ത്തകര്‍ അണിനിരന്ന വേദിയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യപ്രാധാന്യം ലഭിച്ചതുതന്നെ പുതുമയായിരുന്നു. പ്രത്യേകം ഉദ്ഘാടകനെയോ ഉദ്ഘാടകയെയോ ഉയര്‍ത്തിക്കാണിക്കാതെ, എല്ലാവരുടെയും ലഘുഭാഷണങ്ങളുടെ കൂട്ടായ്മയില്‍ ഒരുദ്ഘാടനം. സുഭാഷിണി അലിയും മൃണാളിനി സാരാഭായിയും ശാന്താസിഹ്നയും പ്രബീര്‍ പുര്‍കായസ്ഥയുമൊക്കെ ഈ കൂട്ടായ്മയുടെ ഭാഗം. അവരില്‍ ശാസ്ത്രകാരന്മാരും കവികളും നര്‍ത്തകികളും ഗായകരും അധ്യാപകരുമൊക്കെയുണ്ട്. ഇതുപോലെതന്നെയായിരുന്നു കനയ്യകുമാറും ടി.രമേഷും ജെ.എന്‍.യു, ഡല്‍ഹി യൂണിവേഴ്‌സിറ്റികളുടെ വിദ്യാര്‍ത്ഥിനേതാക്കളുമൊക്കെ അണിനിരന്ന യുവജനസമ്മേളനവും, മേധാപട്ക്കറും സോണിസോറിയും മറിയം ധാവ്‌ളെയുമൊക്കെ വേദിപങ്കിട്ട  സമാപനസമ്മേളനവും. എല്ലാവര്‍ക്കും തുല്യപ്രാധാന്യം നല്‍കിയ കൂട്ടായ്മയുടെ സമ്മേളനങ്ങള്‍. ഇവയ്ക്കിടയില്‍ നാടകങ്ങളും ഗാനമേളകളും കവിസമ്മേളനങ്ങളും സിനിമാപ്രദര്‍ശനങ്ങളും ദിവ്യാത്ഭുത അനാവരണ പ്രദര്‍ശനങ്ങളും മറ്റും മറ്റും. ഈ അവതരണങ്ങള്‍ക്കെല്ലാം ഒരു പൊതുപ്രത്യേകതയുണ്ടായിരുന്നു – എല്ലാവരുടെയും പങ്കാളിത്തം. അവതാരകരെയും കാണികളെയും കാര്യമായി വേര്‍തിരിക്കാനാവാത്ത വിധത്തിലുള്ള സാര്‍വത്രിക പങ്കാളിത്തം. ഭോപ്പാലില്‍ ഒത്തുചേര്‍ന്നവരുടെയൊക്കെ ഉള്ളിലുള്ള വികാരം പ്രതിരോധത്തിന്റേതായിരുന്നു. രാജ്യത്ത് ശക്തിപ്പെട്ടുവരുന്ന ഇരുട്ടിന്റെ കാലത്തെ ഞങ്ങള്‍ അതിജീവിക്കുമെന്ന കരളുറപ്പ് എവിടെയും പ്രകടമായിരുന്നു – കുട്ടികളുടെ സമ്മേളനത്തില്‍പോലും. മൂന്നാംദിവസം വൈകുന്നേരം ഇക്ബാല്‍ മൈതാനത്തിലേക്കു നടന്ന വളരെ വര്‍ണശബളമായ ഘോഷയാത്രയിലും വര്‍ത്തമാന ഭാരതീയ അവസ്ഥയോടുള്ള ശക്തമായ പ്രതിഷേധവും പ്രതിരോധം തീര്‍ക്കാനുള്ള ആഹ്വാനവും പ്രകടം. ഭോപ്പാലിലേക്ക് ഒഴുകിയെത്തിയ പ്രതിനിധികള്‍ തിരികെ പോയത്, ആകെ ഊര്‍ജം നിറഞ്ഞ ആവേശത്തിന്റെ മനസ്സുമായാണ്.

ഭോപ്പാലിലെത്തിയ വലിയ പ്രതിനിധിസംഘങ്ങളിലൊന്ന് കേരളത്തില്‍നിന്നുള്ളവരായിരുന്നു. അവിടെ  കാശ്‌കൊടുത്ത് വാങ്ങിക്കഴിക്കാവുന്ന ഭക്ഷണച്ചന്തയില്‍ ഒത്തുചേര്‍ന്ന വിവിധ സംസ്ഥാനക്കാര്‍ ഭക്ഷണമേളകളിലെ ചര്‍ച്ചകളില്‍ പങ്കുവച്ചത് അവര്‍ക്കെല്ലാം കേരളത്തെക്കുറിച്ചുള്ള വലിയ പ്രതീക്ഷയാണ്. നിങ്ങളുടെ പ്രതിരോധത്തില്‍ കണ്ണുനട്ടിരിക്കയാണ് ഞങ്ങള്‍, നിങ്ങളില്‍ ഞങ്ങള്‍ക്ക് വലിയ വിശ്വാസമുണ്ട്, നിങ്ങള്‍ ഇന്ത്യയ്ക്ക് മാതൃകകാണിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്, ഇതായിരുന്നു അവര്‍ പങ്കുവച്ച വികാരം. തിരികെപ്പോയി കേരളത്തില്‍ 140 കേന്ദ്രങ്ങളില്‍ ജനോത്സവം സംഘടിപ്പിക്കാനാണ് ഞങ്ങളുടെ പുറപ്പാട് എന്ന് കേട്ടപ്പോള്‍ വലിയ അത്ഭുതത്തോടെയും ആദരവോടെയുമാണ് അവര്‍ കേട്ടുനിന്നത്. ഭോപ്പാലിലെത്തിയ വലിയ പ്രതിനിധിസംഘങ്ങളിലൊന്ന് കേരളത്തില്‍നിന്നുള്ളവരായിരുന്നു. അവിടെ  കാശ്‌കൊടുത്ത് വാങ്ങിക്കഴിക്കാവുന്ന ഭക്ഷണച്ചന്തയില്‍ ഒത്തുചേര്‍ന്ന വിവിധ സംസ്ഥാനക്കാര്‍ ഭക്ഷണമേളകളിലെ ചര്‍ച്ചകളില്‍ പങ്കുവച്ചത് അവര്‍ക്കെല്ലാം കേരളത്തെക്കുറിച്ചുള്ള വലിയ പ്രതീക്ഷയാണ്. നിങ്ങളുടെ പ്രതിരോധത്തില്‍ കണ്ണുനട്ടിരിക്കയാണ് ഞങ്ങള്‍, നിങ്ങളില്‍ ഞങ്ങള്‍ക്ക് വലിയ വിശ്വാസമുണ്ട്, നിങ്ങള്‍ ഇന്ത്യയ്ക്ക് മാതൃകകാണിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്, ഇതായിരുന്നു അവര്‍ പങ്കുവച്ച വികാരം. തിരികെപ്പോയി കേരളത്തില്‍ 140 കേന്ദ്രങ്ങളില്‍ ജനോത്സവം സംഘടിപ്പിക്കാനാണ് ഞങ്ങളുടെ പുറപ്പാട് എന്ന് കേട്ടപ്പോള്‍ വലിയ അത്ഭുതത്തോടെയും ആദരവോടെയുമാണ് അവര്‍ കേട്ടുനിന്നത്. കേരളത്തില്‍ പരിഷത്തിന്റെ മുന്‍കൈയില്‍ നടക്കാന്‍ പോകുന്ന ജനോത്സവത്തിന്റെ ഏതാണ്ടൊരു രൂപം വരച്ചുകാണിച്ചപ്പോള്‍ ആവേശഭരിതരായി അവര്‍. ഓരോ പ്രദേശത്തെയും ജനങ്ങള്‍ കൂട്ടായി അവിടുത്തെ സംസ്‌കാരത്തില്‍ ഇടപെടുന്ന കാര്യം വലിയ പ്രതീക്ഷയാണ് അവരില്‍ ഉയര്‍ത്തിയത്. നിങ്ങള്‍ക്കത് സാധിക്കും; സാധിക്കണം. അപ്പോഴേ ഞങ്ങള്‍ക്ക് ആത്മവിശ്വാസം ലഭിക്കൂ. നിങ്ങളാണല്ലൊ  ഞങ്ങളെ, ഞങ്ങളെയാകെ മാറ്റിയ സാക്ഷരതാ പ്രസ്ഥാനത്തിലേക്കെത്തിച്ചത്, ഇതാണ് പൊതുവികാരം.  വിവിധ ജില്ലകളിലായി ഇതിനകം നടന്നുകഴിഞ്ഞ സാംസ്‌കാരികപ്രവര്‍ത്തകരുടെ കൂട്ടായ്മകള്‍ക്ക് ലഭിച്ച വമ്പിച്ച സ്വീകാര്യത ആവേശകരംതന്നെയാണ്. ഓരോ ഗ്രാമത്തിലും നൂറുകണക്കിന് സാംസ്‌കാരിക പ്രവര്‍ത്തകരും ഡസന്‍കണക്കിന് സാംസ്‌കാരിക സ്ഥാപനങ്ങളും സംഘടനകളും ഉണ്ടെന്ന തിരിച്ചറിവ് തന്നെ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. അവതാരകരും കാണികളുമെന്ന വ്യത്യാസമില്ലാതെ, എല്ലാവരും ഒരുപോലെ പങ്കാളികളാകുന്ന കലാപ്രവര്‍ത്തനങ്ങളും കായികപ്രവര്‍ത്തനങ്ങളും പുതിയൊരു കൂട്ടായ്മയിലേക്കെത്തിക്കുമെന്നാണ് നമ്മുടെ പ്രതീക്ഷ.   പക്ഷെ, ഈ സാംസ്‌കാരിക വിപ്ലവം നടക്കണമെങ്കില്‍, വളരെ ശ്രദ്ധാപൂര്‍വമുള്ള ആസൂത്രണം ആവശ്യമുണ്ട്. ജനോത്സവകേന്ദ്രങ്ങളിലും ഓര്‍ബിറ്റല്‍ കേന്ദ്രങ്ങളിലുമുള്ള സാംസ്‌കാരിക പ്രവര്‍ത്തകരെയും  കലാകാരന്മാരെയും ലിസ്റ്റ് ചെയ്ത് അവരുടെ പ്രാദേശികസംഗമം സംഘടിപ്പിക്കുകയാണ് ജനോത്സവത്തിന്റെ തുടക്കം. പിന്നെയുള്ള പ്രവര്‍ത്തനങ്ങളെല്ലാം ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടക്കണം. അതിനുള്ള പ്രദര്‍ശനങ്ങളും കായികോത്സവങ്ങളുമൊക്കെ ഉള്‍ക്കൊള്ളുന്ന കരട് പ്രവര്‍ത്തനപരിപാടി  – കലയുടെ നാട്ടിറക്കവും ക്ലാസുകളും പ്രദര്‍ശനങ്ങളും കായികോത്സവങ്ങളുമൊക്കെ ഉള്‍ക്കൊള്ളുന്ന കരട് പ്രവര്‍ത്തനപരിപാടി – നേരത്തെ തയ്യാറായാലേ സാംസ്‌കാരികസംഗമം ലക്ഷ്യബോധത്തോടെ പൂര്‍ത്തിയാക്കാനാവൂ.   ഒരുകാര്യം പ്രത്യേകം ഓര്‍ക്കണം – ജനോത്സവത്തെ നെഞ്ചിലേറ്റാന്‍ തയ്യാറുള്ള ഒരു സാംസ്‌കാരിക അന്തരീക്ഷം ഇന്ന് കേരളത്തിലുണ്ട്. കവി സച്ചിദാനന്ദന്റെ അര്‍ത്ഥവത്തായ കുറിപ്പ് അതാണ് സൂചിപ്പിക്കുന്നത്. ആ അന്തരീക്ഷത്തെ പ്രയോജനപ്പെടുത്താന്‍ നമുക്കാവണം. ഈ വെല്ലുവിളി നാം സ്വീകരിച്ചേ പറ്റൂ. അത് കാലം നമ്മളിലേല്‍പിച്ച ഉത്തരവാദിത്തമാണെന്ന് മറക്കരുത്. ഇരുണ്ടകാലത്തെ പ്രതിരോധത്തിന്റെ അടിത്തറ സാംസ്‌കാരികകൂട്ടായ്മ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *