“ആഗോളവത്കരണത്തിന്റെ 25 വർഷം” ദേശീയ സെമിനാർ സംഘാടക സമിതി രൂപീകരിച്ചു

0

കണ്ണൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 54-ാം സംസ്ഥാന വാർഷികസമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി ‘ആഗോളവത്കരണത്തിന്റെ 25 വർഷം’ എന്ന വിഷയത്തിൽ പയ്യന്നൂരിൽ ദേശീയ സെമിനാർ സംഘടിപ്പിക്കും. ഏപ്രിൽ ആദ്യവാരത്തില്‍ രണ്ടു ദിവസമായാണ് ദേശീയ സെമിനാർ. ആദ്യ ദിവസം ഉദ്ഘാടന പരിപാടിയും രണ്ടാം ദിവസം ആഗോളവത്കരണം സമൂഹത്തെ എങ്ങിനെ ബാധിച്ചു എന്ന ആഴത്തിലുള്ള ചർച്ചയും ക്രോഡീകരണവുമാണ് നടക്കുക. സമ്മേളന സ്വാഗതസംഘം ജനറൽ കൺവീനർ ടി.ഗംഗാധരൻ, മുൻ ജനറൽസെക്രട്ടറി ടി.കെ ദേവരാജൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. സത്യപാലൻ, പരിഷത്ത് ജില്ലാ സെക്രട്ടറി എം.ദിവാകരൻ, തുടങ്ങിയവർ  സംസാരിച്ചു. പി.വി രാജേഷ് സ്വാഗതവും സി.ഹരി നന്ദിയും പറഞ്ഞു. കെ.ലക്ഷ്മണൻ അധ്യക്ഷനായിരുന്നു.
സ്വാഗത സംഘം ഭാരവാഹികൾ : പി.കരുണാകരൻ MP – രക്ഷാധികാരി, സി.കൃഷ്ണൻ MLA-ചെയർമാൻ, കെ. ഗോവിന്ദൻ – ജനറൽ കൺവീനർ

Leave a Reply

Your email address will not be published. Required fields are marked *