ദേശീയ യുവ സാംസ്കാരിക വിനിമയ പരിപാടി പോസ്റ്റർ ലോഗോ പ്രകാശനം ചെയ്തു

0

desiyayuvasamgamam

കണ്ണൂര്‍: ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 54-ാം സം സ്ഥാന വാർഷിക സമ്മേളനത്തിന്റെ അനുബന്ധ പരിപാടി യായി ദേശീയ യുവസംഗമം സാംസ്കാരിക വിനിമയ പരി പാടി മയ്യിലിൽ വച്ച് ജനുവരി 26 മുതൽ 29 വരെ നടക്കും. 11 സംസ്ഥാനങ്ങളിൽ നിന്നും 100 പ്രതിനിധികളും ഇതര ജില്ലകളിൽ നിന്ന് 100 പ്രതിനിധികളും കണ്ണൂർ ജില്ലയിൽ നിന്ന് 50 പ്രതിനിധികളും ഈ സംസ്കാരിക വിനിമയ പരിപാടികളിൽ പങ്കെടുക്കും ഇവർ 14 ഗ്രൂപ്പുകളായി പിരിഞ്ഞ് പ്രാദേശിക പഠനവും സംസ്കാരിക വിനിമയ പരിപാടിയും സംഘടിപ്പിക്കും. ജില്ലയിലെ 14 കേന്ദ്രങ്ങളിലും ജില്ലയിൽ എത്തുന്ന അതിഥികളെ സ്വീകരിച്ച് പൊതുയോഗം നടക്കും.ഇതോടനുബന്ധിച്ച് തയ്യറാക്കിയ പോസ്റ്റർലോഗോ ജെയിംസ് മാത്യു MLA പ്രകാശനം ചെയതു. ചടങ്ങിൽ കെ.സി പത്മനാഭൻ സ്വാഗതം പറഞ്ഞു. സി. മുരളിധരൻ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി എം.ദിവാകരൻ, യുവസമിതി ജില്ലാ കൺവീനർ ഗിരീഷ് കോയിപ്ര, വി.ചന്ദ്രബാബു, പി.പി.ബാബു, വി.ഒ.പ്രഭാകരൻ, ആനന്ദ് കൈലാസം കെ.വിലാസിനി, പി.കെ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. മേഖലാ സെക്രട്ടറി സുധീർ ബാബു നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *