ശാസ്ത്രം കെട്ടുകഥയല്ല കോഴിക്കോട് ജില്ലാ ഐക്യദാർഢ്യ സദസ്സ്

0

കോഴിക്കോട്: ശാസ്ത്ര വിരുദ്ധതയുടെ കേരള പതിപ്പ് രൂപപ്പെടുത്തരുത് എന്ന മുദ്രാവാക്യമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിരോധ കൂട്ടായ്മയുടെ ഭാഗമായി പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ മേഖലകളിൽ നിന്നും നൂറിലധികം പേർ പരിപാടിയിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി പി.എം വിനോദ് കുമാർ സ്വാഗതം പറഞ്ഞ പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് ബി. മധു അദ്ധ്യക്ഷനായി. പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം ഡോ: കെ.പി അരവിന്ദൻ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാനം ചെയ്ത് സംസാരിച്ചു. ശാസ്ത്ര ലേഖകനും പരിഷത്ത് ശാസ്ത്രാവബോധ സമിതി അംഗവുമായ ഡോ: പ്രസാദ് അലക്സ് , നിർവാഹകസമിതി അംഗം പി.എം ഗീത, ശാസ്ത്രാവബോധ സമിതി ചെയർമാൻ പ്രൊ.കെ.പാപ്പൂട്ടി എന്നിവർ പരിപാടിയിൽ  പങ്കെടുത്ത് ശാസ്ത്രവിരുദ്ധത എങ്ങിനെയാണ് സമൂഹത്തിൽ പ്രചരിപ്പിക്കപെടുന്നതെന്നും അതിനെ പ്രതിരോധിക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയും വിശദീകരിച്ച് സംസാരിച്ചു. പരിപാടിക്ക് ജില്ലാ ജോയിന്റ് സെക്രട്ടറി ഹരീഷ് ഹർഷ നന്ദി അറിയിച്ച് സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *