tkd

ശാസ്ത്രബോധത്തിനും മാനവികതയ്ക്കുമായി സയൻസ് ഫെസ്റ്റിവൽ

ശാസ്ത്രബോധത്തിനും മാനവികതയ്ക്കുമായി സയൻസ് ഫെസ്റ്റിവൽ
സംഘാടക സമിതിയായി

കണ്ണൂർ
ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധസമിതി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സയൻസ് ഫെസ്റ്റിവലിന്റെ ജില്ലാതല സംഘാടക സമിതിയായി. ശാസ്ത്രബോധത്തിനും മാനവികതയ്ക്കുമായി ശാസ്ത്രസാഹിത്യ പരിഷത് നേതൃത്വത്തിൽ വിവിധ സാംസ്‌കാരിക ശാസ്ത്ര, സന്നദ്ധ, ഗവേഷക സംഘടനകളുടെ സഹകരണ ത്തോടെയാണ് പരിപാടി സംഘടിപ്പിക്കുക.
ശാസ്ത്രത്തിന്റെ അറിവുകൾ പകർന്നു നൽകുക എന്നതിനപ്പുറം ശാസ്ത്രത്തിന്റെ രീതി മനസ്സിലാക്കാനും അതുവഴി ശാസ്ത്രബോധം വളർത്താനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് ഉണ്ടാവുക. ശാസ്ത്രക്ലാസുകൾ, ഊർജോൽസവം, ശാസ്ത്രപുസ്തക പ്രദർശനം, ചലച്ചിത്രോൽസവം, പ്രഭാഷണ പരമ്പര, ശാസ്ത്ര ഉൽപ്പന്ന പ്രചാരണം, ഐടി ഉൽസവ്, ശാസ്ത്രം, സാങ്കേതികവിദ്യ , എഞ്ചിനിയറിംഗ് , ഗണിതം എന്നിവ സംബന്ധിച്ച് കലയുടെ സഹായത്തോടെ അവതരിപ്പിക്കുന്ന ദൃശ്യങ്ങൾ ഉൾച്ചേർന്ന ക്യൂറേറ്റഡ് എക്സിബിഷൻ എന്നിവ സംഘടിപ്പിക്കും.
ജില്ലയിലെ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാല കേന്ദ്രങ്ങൾ, കോളേജുകൾ, ഹയർ സെക്കൻഡറി സ്‌കൂളുകൾ എന്നിവിടങ്ങൾക്ക് പുറമെ മുഴുവൻ പഞ്ചായത്ത്, നഗരസഭാ കേന്ദ്രങ്ങളിലും സയൻസ് ഫെസ്റ്റിവൽ നടക്കും. ജില്ലാതല സമിതിയുടെ നേതൃത്വത്തിൽ വിവിധ ശാസ്ത്ര വിഷയങ്ങളിലുള്ള ക്ലാസുകൾ, പ്രവർത്തനങ്ങൾ, റിസോഴ്സ് പരിശീലനങ്ങൾ മുതലായവ നടത്തും. ശാസ്ത്ര വിഷയങ്ങളിലുള്ള അറിവ് ലഭ്യമാക്കുന്നതോടൊപ്പം കപട ശാസ്ത്രങ്ങളെ തിരിച്ചറിയാനും മികച്ച പ്രപഞ്ച വീക്ഷണം രൂപപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാവും ക്ലാസുകൾ. ജില്ലയിൽ സയൻസ് ഇൻ ആക്ഷൻ ഗ്രൂപ്പുകൾ രൂപീകരിച്ചാണ് പ്രവർത്തിക്കുന്നത്.
സംഘാടക സമിതി രൂപീകരണ യോഗം പരിഷത് കേന്ദ്ര നിർവാഹക സമിതി അംഗം ടി കെ ദേവരാജൻ ഉദ്ഘാടനം ചെയ്തു. പരിഷത് ജില്ലാ പ്രസിഡന്റ് കെ പി പ്രദീപ്കുമാർ അധ്യക്ഷനായി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി, ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ പി സുമേശൻ, ഡയറ്റ് പ്രിൻസിപ്പാൾ വിവി പ്രേമരാജൻ, എകെപിസിടിഎ ജില്ലാ പ്രസിഡന്റ് ഡോ കെ പി പ്രശാന്ത്, കില ജില്ലാ കോർഡിനേറ്റർ പിവി രത്‌നാകരൻ, പരിഷത് സംസ്ഥാന ട്രഷറർ പിപിബാബു, സിപി ഹരീന്ദ്രൻ, പിവി രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി പിടി രാജേഷ്, പി കെ ബൈജു എന്നിവർ സംസാരിച്ചു. ജ്യോതി കേളോത്ത് സ്വാഗതവും ടിവി നാരായണൻ നന്ദിയും പറഞ്ഞു.
വിവിധ സബ്ബ് കമ്മിറ്റികളും രൂപീകരിച്ചു

ഭാരവാഹികൾ

            കെ വി സുമേഷ് എംഎൽഎ (ചെയർമാൻ), പി കെ ബൈജു (ജനറൽ കൺവീനർ), പി കെ സുധാകരൻ(കൺവീനർ) കെ കെ രത്‌നകുമാരി, സുരേഷ്ബാബു എളയാവൂർ, എൻ സുകന്യ, നാരായണൻ കാവുമ്പായി, ടിഒ വിനോദ് കുമാർ, പി കെ വിജയൻ, കെ പി പ്രദീപ്കുമാർ, ജ്യോതീ കേളോത്ത്, കെ സുരേന്ദ്രൻ, എ.നിശാന്ത്, എൻ ഉഷ, ഗംഗൻ അഴീക്കോട്, പി സുമേശൻ(വൈസ് ചെയർമാൻ), സരിൻ ശശി, പി കെ ശ്യാമള, എം ബാലൻ, ടിആർ രാജൻ, കെ വി സാഗർ, പിഎ സജ്ഞീവൻ, ജിതേഷ് കണ്ണപുരം, എം.ദിവാകരൻ(ജോ.കൺവീനർ).

Leave a Reply

Your email address will not be published. Required fields are marked *