അന്താരാഷ്ട്രാ വനിതാദിന ആഘോഷത്തിന്റെ ഭാഗമായി മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങളെ അനുമോദിച്ചു. മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ലേഘകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ ജന്‍ഡര്‍ വിഷയസമിതി കണ്‍വീനര്‍ സിനി വിഷയം അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍, പരിഷത്ത് ജില്ല, മേഖലാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി. ഹരിത കര്‍മ്മ സേനാംഗം ശ്രീമതി ചന്ദ്രിക അമ്മ അനുഭവം പങ്കുവയ്ക്കുകയും കവിത ചൊല്ലുകയും ചെയ്തു. ഹരിതകര്‍മ്മസേനാ അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമത ഉത്പന്നങ്ങളുടെ കിറ്റും സമ്മാനിച്ചു.

You may have missed