ഹരിതകര്‍മ്മ സേനാംഗങ്ങളുടെ ജീവിത, തൊഴില്‍ അനുഭവങ്ങളുടെ പങ്കുവയ്ക്കല്‍ ശ്രദ്ധേയമായി

0

വനിതാദിനത്തിന്റെ ഭാഗമായി ചിറയിന്‍കീഴ് പഞ്ചായത്തിലെ ഹരിതകര്‍മ്മസേനാംഗങ്ങളോടൊപ്പം ആറ്റിങ്ങല്‍ മേഖലയിലെ പരിഷത്ത് പ്രവര്‍ത്തകരുടെയും വനിതകളുടെയും സംഗമം സംഘടിപ്പിച്ചു. മേഖലാ ജെന്‍ഡര്‍ കണ്‍വീനര്‍ പ്രേമ അധ്യക്ഷയായി. ജില്ലാ ജെന്‍ഡര്‍ വിഷയസമിതി കണ്‍വീനര്‍ സിനി സന്തോഷ് സംഗമം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാപഞ്ചായത്ത് അംഗവും പരിഷത്ത് ജില്ലാകമ്മിറ്റിയംഗവുമായ പ്രിയദര്‍ശിനി മുഖ്യാതിഥിയായി. ഹരിത കര്‍മസേനാംഗങ്ങള്‍ തങ്ങളുടെ ജീവിത, തൊഴില്‍ അനുഭവങ്ങള്‍ സദസ്സുമായി പങ്കുവച്ചത് ഏറെ ശ്രദ്ധേയമായി.

കില ജില്ലാ ഫെസിലിറ്റേറ്റര്‍ സുഭാഷ് ചന്ദ്രന്‍, പരിഷത് മേഖല പ്രസിഡന്റ് സുധീര്‍രാജ്, മേഖലാ സെക്രട്ടറി ഷൗക്കി, ജോയിന്റ് സെക്രട്ടറി സുനില്‍കുമാര്‍, ജയപ്രകാശ്, സുനിതരാജ് എന്നിവര്‍ ഹരിതകര്‍മസേനാംഗങ്ങളെ അനുമോദിച്ചു. ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് തൊഴില്‍ സുരക്ഷാഉപകരണങ്ങള്‍ സമ്മാനിക്കുകയും അനുമോദിക്കുകയും ചെയ്തു. മേഖലകമ്മിറ്റി അംഗം ശ്രീദേവി ടീച്ചര്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *