രണ്ട് പതിറ്റാണ്ട് പിന്നിട്ട കേരളത്തിലെ അധികാരവികേന്ദ്രീകരണ രംഗത്ത് ഉണ്ടാവേണ്ട അടിസ്ഥാന പരിഷ്‌കരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്ന് പരിഷത്ത് വികസന സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു.
ഒക്ടോബര്‍ 9-ന് തിരുവനന്തപുരത്ത് കെ.ജി.ഒ.എ. ഹാളില്‍ വച്ചാണ് ശില്‍പശാല നടത്തിയത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി 40 പേര്‍ പങ്കെടുത്തു. പ്രൊഫ. പി.കെ. രവീന്ദ്രന്‍ ആമുഖ അവതരണം നടത്തി. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ.എന്‍. ഹരിലാല്‍ ശില്‍പശാലയില്‍ സംസാരിച്ചു.
നിയമ പരിഷ്കരണം (അഡ്വ. എ.സുഹൃത്ത്കുമാര്‍), സമാന്തര സംവിധാനങ്ങള്‍, മിഷനുകള്‍ (എന്‍. ജഗ്ജീവന്‍), ആസൂത്രണ നടപടിക്രമങ്ങള്‍ (പി.വി. വിനോദ്), ഭരണഗുണത (ടി.പി. സുധാകരന്‍), കേന്ദ്രാവിഷ്കൃത പദ്ധതികളും പ്രാദേശികാസൂത്രണവും (കെ. ശിവകുമാര്‍) എന്നിവര്‍ ശില്‍പശാലയില്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.
അവതരണങ്ങളെ തുടര്‍ന്ന് മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ചചെയ്തു. സംസ്ഥാന ആസൂത്രണബോര്‍ഡ് വികേന്ദ്രീകരണ വിഭാഗം മേധാവി പ്രസന്നകുമാരി ചര്‍ച്ചകളില്‍ പങ്കാളിയായി. അധികാരവികേന്ദ്രീകരണ രംഗത്ത് വേണ്ട പരിഷ്കരണങ്ങളെപ്പറ്റി വിവിധ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
Parishadvartha
News portal of Kerala Sasthrasahithya Parishath