പ്രാദേശിക വികസന ശില്‍പശാലകള്‍ മുന്നേറുന്നു

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വികസന-ജന്റര്‍ സമിതികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന പ്രാദേശിക വികസന ശില്‍പശാലകളില്‍ മൂന്ന് ശില്‍പശാലകള്‍ പൂര്‍ണമായി. ജൂലൈ മാസത്തില്‍ മടിക്കൈയില്‍വച്ച് വടക്കന്‍മേഖല ശില്‍പശാല നടന്നിരുന്നു. 60 ലധികം പേര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
തുടര്‍ന്ന് ആഗസ്റ്റ് മാസത്തില്‍ ആലപ്പുഴയിലെ ഗാന്ധിസ്മാരക കേന്ദ്രത്തില്‍ രണ്ടാമത്തെ ശില്‍പശാല നടന്നു. 50 പേര്‍ പങ്കാളികളായി. പ്രൊഫ. പി.കെ. രവീന്ദ്രന്‍, എന്‍. ജഗജീവന്‍, കെ.ബി. മദന്‍മോഹന്‍, കെ.പി.എന്‍. അമൃത, കെ. സുരേഷ്, പി.വി. ഉദയസിംഹന്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ പ്രവര്‍ത്തകരാണ് ശില്‍പശാലയില്‍ പങ്കെടുത്തത്.
പ്രാദേശിക വികസനരംഗത്തെ മധ്യമേഖല ശില്‍പശാല ഒക്ടോബര്‍ 22-ന് പാലക്കാട് ജില്ലയിലെ അനങ്ങനടി ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്നു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍നിന്നായി 30 പേര്‍ ശില്‍പശാലയില്‍ പങ്കാളികളായി.
അധികാരവികേന്ദ്രീകരണം അടിസ്ഥാനദര്‍ശനം (പ്രൊഫ. പി.കെ. രവീന്ദ്രന്‍), പ്രാദേശിക വികസനം മുന്‍പോട്ടുള്ള വഴികള്‍ (ടി. ഗംഗാധരന്‍), പ്രാദേശിക ആസൂത്രണവും ലിംഗപദവി തുല്യതയും (സുദര്‍ശനഭായി ടീച്ചര്‍), വിദ്യാഭ്യാസരംഗത്തു മാരാരിക്കുളം മാതൃക (മോഹന്‍ദാസ് മാസ്റ്റര്‍), കാര്‍ഷിക കര്‍മസേന കുടപ്പനക്കുന്ന് മാതൃക (കെ. സുരേഷ്), ഭരണഗുണത ഉയര്‍ത്തല്‍ അയല്‍സഭകളുടെ പങ്ക് (ഡോ.കെ.രാജേഷ്) എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.
അവതരണങ്ങള്‍ക്ക് ഒപ്പം വിവിധ വിഷയങ്ങളില്‍ ഗ്രൂപ്പ് ചര്‍ച്ചകളും ഉണ്ടായിരുന്നു. പി.ഗോപകുമാര്‍, കെ. രാജേഷ്, ടി.ഗംഗാധരന്‍, സുദര്‍ശനഭായി ടീച്ചര്‍ എന്നിവര്‍ ശില്‍പശാലകള്‍ക്ക് നേതൃത്വം നല്‍കി.
സംസ്ഥാന ശില്‍പശാലകളെ തുടര്‍ന്ന് ജില്ല, പഞ്ചായത്ത്തല ശില്‍പശാലകള്‍ നടന്നു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *