ഏറ്റവും മികച്ച കോളജ് അദ്ധ്യാപകർക്കുള്ള ഈ വർഷത്തെ എം.മുരളീധരൻ സ്മാരക അവാ‍ർഡ് പരിഷത്ത് കേന്ദ്രനി‍വാഹകസമിതിയംഗം പി ശ്രീജയ്ക്ക് ലഭിച്ചിരിക്കുന്നു.അദ്ധ്യാപകനും രാഷ്ട്രീയസാംസ്ക്കാരിക നേതാവുമായിരുന്ന പ്രൊഫ.എം.മുരളീധരന്റെ സ്മരണാർത്ഥം പ്രൊഫ.എം മുരളീധരൻ ഫൗണ്ടേഷൻ ആണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സർ സയ്യിദ് കോളേജ് ബോട്ടണി വിഭാഗം അധ്യാപികയാണ് ശ്രീജ.കണ്ണൂർ യൂണിവേഴ്സിറ്റി ഗവേഷണ ഗൈഡ്,അക്കാദമിക് കൗൺസിൽ അംഗം, കേരള ജൈവവൈവിധ്യബോർഡ് തീമാറ്റിക് എക്സ്പെർട് കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. കണ്ടൽക്കാടുകൾ,കാവുകൾ,കുളങ്ങൾ തുടങ്ങിയവയിൽ ഗവേഷണസംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമാണ്.മുൻവർഷം ശാസ്ത്രകേരളം മാസികയുടെ എഡിറ്റോറിയൽ ബോർഡ് അംഗമായിരുന്നു.ദേശീയ അന്തർദേശീയ ജേണലുകളിൽ മുപ്പതോളം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.സഹ്യാദ്രി ഇക്കോളജിസ്റ്റ് അവാർഡ്,ഒയിസ്ക ഇന്റർനാഷണലിന്റെ മികച്ച കാവ് സംരക്ഷണപ്രവർത്തകയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.2021ൽ കണ്ടൽക്കാട് സംരക്ഷണത്തിന് സംസ്ഥാനത്തെ മികച്ച വളണ്ടിയറായി WWF ശ്രീജയെ തെരഞ്ഞെടുത്തിരുന്നു.കണ്ണൂർ ജില്ലയിലെ മൊറാഴ സ്വദേശിനിയായ ശ്രീജ പഴയങ്ങാടി അടുത്തിലയിലെ പരേതനായ സി.ജനാർദ്ദനൻ നമ്പ്യാരുടെയും പി.ഇന്ദിരയുടെയും മകളാണ്.പത്തനംതിട്ട കുളനട ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ടി.കെ.രാജീവകുമാറിന്റെ ഭാര്യയുമാണ്.ആഗസ്റ്റ് ഒന്നിന് തൃശ്ശൂരിൽ നടക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു അവാർഡ് സമ്മാനിക്കും.

ശ്രീജ ടീച്ചർക്ക് പരിഷദ് വാർത്തയുടെ അഭിനന്ദനങ്ങൾ

1 thought on “എം മുരളീധരൻ അവാർഡ് പി.ശ്രീജയ്ക്ക്

Leave a Reply

Your email address will not be published. Required fields are marked *