ആലത്തൂർ മേഖലാ പ്രവർത്തക യോഗം.

0
പാലക്കാട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആലത്തൂർ മേഖലാ പ്രവർത്തയോഗം ജൂൺ 18ന് ജി എൽ പി സ്കൂൾ കടപ്പാറയിൽ വെച്ച് നടന്നു. മേഖലാ പ്രസിഡൻറ് പ്രദീപ് അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി ശോഭന പ്രവർത്തന റിപ്പോർട്ടും വി വിജയൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി പ്രദോഷ് ജില്ലാ , സംസ്ഥാന സമ്മേളന റിപ്പോർട്ടിംഗ് നടത്തി. ജില്ലാ കമ്മിറ്റി അംഗം എസ് ശിവദാസ് ഭാവി പ്രവർത്തനരേഖ അവതരിപ്പിച്ചു. തുടർന്ന് യൂണിറ്റ് അടിസ്ഥാനത്തില്‍ ഗ്രൂപ് ചര്‍ച്ചയും അവതരണവും നടന്നു. സംസ്ഥാന നിർവാഹക സമിതി അംഗം പി അരവിന്ദാക്ഷൻ ക്രോഡീകരിച്ചുകൊണ്ട് സംസാരിച്ചു. തുടർന്ന് പ്രകൃതി ഭംഗി നിറഞ്ഞ കടപ്പാറ മലയിലേക്കുള്ള യാത്ര ആവേശകരമായ അനുഭവമായി.

Leave a Reply

Your email address will not be published. Required fields are marked *