കുറ്റിപ്പുറം മേഖല പ്രവർത്തകയോഗം നടന്നു

0

മലപ്പുറം :കുറ്റിപ്പുറം മേഖല പ്രവർത്തകയോഗം 2023  ജൂണ്‍ 18 ന് തൊഴുവാനൂർ എ.എം.എല്‍.പി സ്ക്കൂളിൽ നടന്നു. ജില്ലാ സെക്രട്ടറി വി.വി. മണികണ്ഠൻ  നിർവാഹകസമിതി തീരുമാനങ്ങളും ജില്ലാ ഭാവി പരിപാടികളും അവതരിപ്പിച്ചു. ജില്ലാകമ്മിറ്റിയംഗം വി.രാജലക്ഷ്മി ജില്ലാ സമ്മേളന റിപ്പോര്‍ട്ടിങ്ങും കേന്ദ്ര നിര്‍വാഹക സമിതിയംഗം പി.രമേഷ് കുമാര്‍ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടിങ്ങും നടത്തി. മേഖലാ സെക്രട്ടറി സുബ്രഹ്മണ്യൻ മേഖലാ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാന അധ്യാപക അവാർഡ്‌ ലഭിച്ച ജില്ലാ സെക്രട്ടറി വി.വി. മണികണ്ഠൻ മാസ്റ്റര്‍ക്ക് മേഖലയുടെ അഭിനന്ദനം അറിയിച്ചു കൊണ്ട് മുൻ AEO സുരേന്ദൻ മാസ്റ്റർ ഉപഹാരം സമർപ്പിച്ചു. യോഗത്തിൽ മേഖല പ്രസിഡണ്ട് പി.വിജയകൃഷ്ണൻ അധ്യക്ഷനായിരുന്നു പി.പ്രേംരാജ് സ്വാഗതവും അരുൺ വി.പി. നന്ദിയും പറഞ്ഞു. ബഷീറിന്റെ സ്വാഗതഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ 27 പേർ പങ്കെടുത്തു. ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചക്കും ആസൂത്രണത്തിനും ശേഷമാണ് യോഗം പിരിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *