‘അമ്മ’ ലൈബ്രറി ഉദ്ഘാടനം ചെയ്യപ്പെട്ടു

amma_library_narikkattery

amma_library_narikkattery

നാദാപുരം മേഖലയിലെ നരിക്കാട്ടേരി എം. എൽ. പി സ്കൂളിൽ അമ്മ ലൈബ്രറി പ്രൊഫ.കെ.പാപ്പൂട്ടി ഉദ്ഘാടനം ചെയ്തു. പരിഷത്ത്‌ പ്രസിദ്ധീകരിച്ച പതിനായിരം രൂപയുടെ ശാസ്ത്രപുസ്തകങ്ങൾ പ്രവാസി മലയാളിയായ പ്രിയേഷ്‌, സ്‌കൂളിനു സംഭാവന ചെയ്തു. പ്രിയേഷിന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ പിതാവ്‌ എം.കേളപ്പൻ പുസ്തകങ്ങൾ കൈമാറി. അമ്മ ലൈബ്രറിക്കു വേണ്ടി മദർ പി.ടി.എ പ്രസിഡണ്ട്‌ വിജിഷ ഏറ്റുവാങ്ങി. പരിഷത്ത്‌ ജില്ലാക്കമ്മിറ്റിയംഗം വി.കെ.ചന്ദ്രൻ, മുൻ പ്രധാന അധ്യാപകൻ അരവിന്ദാക്ഷൻ, പി. അബ്ദുള്ള, വള്ളിൽ അബ്ദുള്ള എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് എം.എം.മനോജൻ അധ്യക്ഷനായ യോഗത്തിൽ പ്രധാന അധ്യാപിക റംല സ്വാഗതവും സഹഅധ്യാപിക ലത നന്ദിയും പറഞ്ഞു. പരിഷത്ത്‌ നരിക്കാട്ടേരി യൂണിറ്റിന്റെ ഇടപെടലിലൂടെ രൂപീകരിച്ച സ്‌കൂള്‍ സപ്പോർട്ടിംഗ്‌ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണു പരിപാടി സംഘടിപ്പിച്ചത്.