കേരള സര്‍ക്കാര്‍ അന്ധവിശ്വാസsasthrava_chelannoot – അനാചാര ചൂഷണ നിരോധന നിയമം ഉടന്‍ നടപ്പാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രബോധം ഉപസമിതിയുടെ നേതൃത്വത്തില്‍ നടന്ന ശാസ്ത്രാവബോധ ദിനാചരണ സമ്മേളനം ആവശ്യപ്പെട്ടു. തൊണ്ടയാട് ലേണേര്‍സ് ഹോമില്‍ നടന്ന യോഗം ജില്ലാ കണ്‍വീനര്‍ കെ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ലാംബര്‍ട്ട് ജോസഫ്, സി പ്രേമരാജന്‍, പതിയേരി പ്രഭുരാജ്
, പി വി സന്ധ്യ, ഗായത്രി എന്നിവര്‍ സംസാരിച്ചു.

ചേളന്നൂര്‍ മേഖലയുടെ നേതൃത്വത്തില്‍ നന്മണ്ടയില്‍ നടന്ന സമ്മേളനം പ്രസാദ് കൈതയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. കെ.എം. ചന്ദ്രന്‍ , സി വിജയന്‍, പി.വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുന്നുമ്മല്‍ മേഖലയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനം പ്രൊഫ.കെ.പാപ്പൂട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി എ.പി.പ്രേമാനന്ദ്, പ്രശാന്ത്, അരുണാമര്‍ക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു. ഒഞ്ചിയത്ത് ജില്ലാ കമ്മിറ്റി അംഗം മുരളീധരന്‍, പി എം ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. വടകര മേഖലയുടെ നേതൃത്വത്തില്‍ നടന്ന ദിനാചരണം മണലില്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. കെ വി വത്സലന്‍ സംസാരിച്ചു.