മറ്റ് മേഖലകൾക്ക് മാതൃകയായി ഗൃഹ സന്ദർശന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.....

16/07/23 തൃശ്ശൂർ
കോലഴി മേഖലയിലെ അവണൂർ യൂണിറ്റിലുൾപ്പെടുന്ന കോളങ്ങാട്ടുകര പ്രദേശത്ത് ഞായറാഴ്ച 16 വീടുകളിൽ പ്രവർത്തകർ സന്ദർശനം നടത്തി. കുടുംബാംഗങ്ങളുമായി സൗഹൃദസംഭാഷണം നടത്തുകയും പരിഷത് ലഘുലേഖ കൈമാറുകയും ചെയ്തു. മുൻകാലങ്ങളിൽ പ്രദേശത്ത് സജീവമായിരുന്ന പരിഷത്ത്പ്രവർത്തകരെയടക്കം 14 പേരെ അംഗങ്ങളാക്കാൻ കഴിഞ്ഞതിലൂടെ കോളങ്ങാട്ടുകരയിൽ പുതിയ യൂണിറ്റ് രൂപീകരിക്കാനുള്ള സാധ്യത തെളിഞ്ഞു!
അവണൂർ യൂണിറ്റിലെ മാസികാവരിക്കാരുടെ എണ്ണം ഇന്ന് 100 തികഞ്ഞു ! നൂറ് ശതമാനം അംഗത്വം പുതുക്കാനും കഴിഞ്ഞു. ഗൃഹസന്ദർശന പരിപാടി പഞ്ചായത്തിലുടനീളം വ്യാപിപ്പിക്കാനാണ് പരിപാടിയെന്ന് യൂണിറ്റ് സെക്രട്ടറി വി. ഗീത അറിയിച്ചു. ഞായറാഴ്ച രാവിലെ 10 മുതൽ ആരംഭിച്ച ഗൃഹസന്ദർശന പരിപാടി ജില്ലാ കമ്മിറ്റിയംഗം പി.വി. സൈമി ടീച്ചർ നേതൃത്വം നൽകി. ടി.സത്യനാരായണൻ , ഐ.കെ.മണി, എൻ.എൽ.ലെനിൻ, എ.ദിവാകരൻ, വി.കെ.മുകുന്ദൻ, പി.കെ.കോമളവല്ലി ടീച്ചർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *