16/07/23 തൃശ്ശൂർ
കൊടകര യൂണിറ്റ് സംഘടന കമ്മിറ്റി ഇന്ന്(ഞായർ) രാവിലെ 9 മണിക്ക് യൂണിറ്റ് പ്രസിഡന്റ് സി.കെ.ശശിയേടന്റെ കൃഷിയിടത്തിൽ കൂടി. കൃഷിയായിരുന്നു പ്രധാന അജണ്ട. സംസ്ഥാന സമ്മേളനത്തിനുള്ള കപ്പയുടെ വിളവെടുപ്പിന് ശേഷം ബാക്കിയുളള കപ്പയുടെ വിളവെടുപ്പ് നടത്തണം. വരുന്ന ഞായറാഴ്ച 21-7-23 ന് രാവിലെ 9 മണി മുതൽ നമ്മുടെ പ്രവർത്തകർക്ക് രണ്ട് ദിവസം കറിവെക്കാനുള്ള കപ്പ കൃഷിയിടത്തിൽ വന്ന് കൊണ്ടു പോകാം.’ ഈ ഒരു ദിവസം മാത്രമേ കപ്പ ലഭിക്കുകയുള്ളൂ കപ്പ വിളവെടുപ്പ് നടത്തിയ സ്ഥലത്ത് 8 വാരം പയറിനും ബാക്കി സ്ഥലം ഏകദേം 150 മൂട് കപ്പ കുത്തുന്നതിനും സ്ഥലമൊരുക്കി. മേഖല സിഡന്റ് കെ.കെ. സോജ ജില്ലാ കമ്മിറ്റി അംഗം കെ.കെ. അനീഷ് കുമാർ, മേഖല വൈ.സിഡന്റ് എ.ടി. ജോസ് മാസ്റ്റർ, മേഖല കമ്മിറ്റി അംഗം ടി.എ. വേലായുധൻ മേഖല യുവസമിതി പ്രവർത്തക ഹർഷ ലോഹിദാക്ഷൻ കൊടകര യൂണിറ്റ് പ്രസിഡന്റ് സി.കെ. ശശി, ടി.എം. ശിഖാമണി എന്നിവർ കൃഷിയിടം ഒരുക്കുവാൻ എത്തിയിരുന്നു. ശേഷം സോജ ചേച്ചി കൊണ്ടു വന്ന കുത്തരികഞ്ഞി സാമ്പാറും കൂട്ടി കുടിച്ച് രണ്ടു ദിവസം കറി വെക്കാനുള്ള കപ്പയുമായിട്ടാണ് ഞങ്ങൾ പിരിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *