വയോജന സുരക്ഷാ ക്ലാസ്സിന് തുടക്കം കുറിച്ച് വർക്കല മേഖല
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വർക്കല മേഖലയുടെ നേതൃത്വത്തിൽ വയോജന സുരക്ഷാചർച്ചാ ക്ലാസ്സിനു തുടക്കമായി. ആരോഗ്യസാക്ഷരതാ ക്ലാസ്സുകളുടെ ഭാഗമായി വയോജന ദിനത്തിൽ ഇടവ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തുടക്കംകുറിച്ച പരിപാടി മേഖലയിലെ പഞ്ചായത്തുകളിലും വാർഡുകളിലും സംഘടിപ്പിക്കും.
ജില്ലാ വൈസ് പ്രസിഡന്റ് ജെ. ശശാങ്കൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ, വർക്കല മേഖല പ്രസിഡന്റ് സുരേഷ് കുമാർ, ആരോഗ്യ വിഷയസമിതി കൺവീനർ സുനിൽ കുമാർ, സിഡിഎസ് പ്രിയാമോൾ എന്നിവർ സംസാരിച്ചു.