ആശയപ്പെരുമഴയൊഴുക്കി സ്ത്രീകളും സമൂഹവും-സംവാദം

0

അന്താരാഷ്ട്രാ വനിതാദിനത്തോടനുബന്ധിച്ച് കിളിമാനൂര്‍ മേഖലയുടെ ആഭിമുഖ്യത്തില്‍ സ്ത്രീകളും സമൂഹവും എന്ന വിഷയത്തില്‍ ചര്‍ച്ചാ ക്ലാസ് നടത്തി. ഹരിതകര്‍മ്മ സേനാംഗങ്ങളുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്ത സംവാദപരിപാടി വ്യത്യസ്തങ്ങളായ ആശയങ്ങളുടെ അവതരണങ്ങള്‍കൊണ്ട് ഏറെ ശ്രദ്ധേയമായി. മടവൂര്‍ പഞ്ചായത്തിലെ സിഎന്‍പിഎസ് എല്‍ പി സ്‌കൂള്‍ തുമ്പോട് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ശ്രീജ ഷൈജുദേവ് വിഷയാവതരണം നടത്തി. മേഖലാ ജെന്‍ഡര്‍ സമിതി കണ്‍വീനര്‍ അഞ്ജലി അധ്യക്ഷയായി. ശാസ്ത്രപുസ്തകങ്ങള്‍ നല്‍കി ഹരിതകര്‍മ്മ സേനാംഗങ്ങളെ അനുമോദിച്ചു.
ജില്ലാ കമ്മിറ്റി അംഗം സി വി രാജീവ്, മേഖല പ്രസിഡന്റ് ജലജ, മേഖല സെക്രട്ടറി സുനീര്‍, മടവൂര്‍ യൂണിറ്റ് പ്രസിഡന്റ് ദീപ, സാമൂഹ്യ പ്രവര്‍ത്തക രജനി ആര്‍എസ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഷീല എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *