ബാലശാസ്ത്രകോണ്‍ഗ്രസ്സ് സമാപിച്ചു.

ബാലശാസ്ത്രകോണ്‍ഗ്രസ്സ് സമാപിച്ചു.

ബാലശാസ്ത്രകോണ്‍ഗ്രസില്‍ എല്‍.പി. വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം കൗണ്‍സിലര്‍ കെ.എസ‌്. ഷീല നിര്‍വഹിക്കുന്നു.
ബാലശാസ്ത്രകോണ്‍ഗ്രസില്‍ എല്‍.പി. വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം കൗണ്‍സിലര്‍ കെ.എസ‌്. ഷീല നിര്‍വഹിക്കുന്നു.

തിരുവനന്തപുരം: സം സ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച മേഖലാ ബാലശാസ്ത്രകോണ്‍ഗ്രസ്സ് ശ്രീകാര്യം ഗവ. ഹൈസ്‌കൂളില്‍ വച്ച് സമാപിച്ചു. ബാലശാസ്ത്രകോണ്‍ഗ്രസിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ പരിഷത്ത് മേഖലാ പ്രസിഡന്റ് അഡ്വ. വി.കെ. നന്ദനന്‍ അധ്യക്ഷത വഹിച്ചു. സിടിസിആര്‍ഐ യിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ശ്രീകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സി. സുദര്‍ശനന്‍, അക്കാദമിക് കണ്‍വീനര്‍ വി. വേണുഗോപാലന്‍ നായര്‍, മേഖലാ സെക്രട്ടറി പി. ഗിരീശന്‍, എ.ആര്‍. ബാബു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ക്കുവേണ്ടി സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണക്ലാസില്‍ ഡോ. മെറിന്‍, ഡോ. രേഷ്മ എന്നിവര്‍ ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ജി.കൃഷ്ണന്‍കുട്ടി,എന്‍. സുഖ്‌ദേവ്, എസ്. ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു.
അന്താരാഷ്ട്ര പയര്‍വര്‍ഷം, സൂക്ഷ്മജീവികള്‍ എന്നീ വിഷയങ്ങളിലൂന്നിയാണ് പ്രവര്‍ത്തനം നടന്നത്.  പരിസരപഠനം, ശുചിത്വസര്‍വേ, ഗണിതം കളിയും കാര്യവും എന്നിവയാണ് ആദ്യദിവസം നടന്ന പ്രധാന പരിപാടികള്‍. എല്‍.പി. വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഏകദിന പഠനപ്രവര്‍ത്തനമാണ് ആവിഷ്‌കരിക്കപ്പെട്ടത്. വൈകുന്നേരം നടന്ന എല്‍.പി. വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം ചെമ്പഴന്തി വാര്‍ഡ് കൗണ്‍സിലര്‍ കെ.എസ്. ഷീല നിര്‍വഹിച്ചു. വി. വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. എസ്.എന്‍. രഞ്ജിത, സന്തോഷ്‌കുമാര്‍, പി. പ്രദീപ് എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ