ഗോത്രവർഗ്ഗക്കാരുടെ വിദ്യാഭ്യാസ പ്രതിസന്ധിയെക്കുറിച്ച്

0

letter chola.

പ്രിയപ്പെട്ടവരേ,
പാർശ്വവൽകരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസത്തിന് വേണ്ടി ക്രിയാത്മക ഇടപെടലുകൾ നടത്തിയ സംഘടനയായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്,  കരുളായി ജി യു പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.
നമ്മുടെ കോളജിൽ നിന്നും നമ്മുടെ ടീച്ചറും എഴ് വിദ്യാർഥികളുമാണ് അവിടേക്ക് പുറപ്പെട്ടത്.
പരിപാടിയെ കുറിച്ച് മുൻ ധാരണ ഒന്നുമില്ലാതിരുന്ന ഞങ്ങൾക്ക് പ്രമീള ടീച്ചർ ഉണ്ടെന്ന ധൈര്യമായിരുന്നു കൂട്ട്.

അവിടെ എത്തുന്നത് വരെ ഞങൾ കരുതിയത് അതൊരു സ്റ്റുഡന്റ് ഓറിയന്റഡ് പ്രോഗ്രാം ആണെന്നായിരുന്നു. എന്നാൽ ഞങൾ മാത്രമായിരുന്നു അവിടെ വന്ന വിദ്യാർത്ഥികൾ.
മറ്റൊരു അധ്യാപകൻ ഫേസ്ബുക്ക്ൽ ഇട്ട പോസ്റ്റ് കണ്ടിട്ട് ആണ് ടീച്ചർ ഇങ്ങനൊരു പരിപാടിയെ കുറിച്ച് അറിയുന്നതും ഞങ്ങളോട് അറിയിക്കുന്നതും. തോൽപ്പെട്ടിയിലെയും മുണ്ടേരിയിലെയും അനുഭവങ്ങൾ കോർത്തിണക്കി ഒരു അനതരണം നടത്താം എന്നൊക്കെ പ്ലാൻ ചെയ്തിട്ടാണ് പോയത്. പക്ഷേ ഗോത്രസമൂഹത്തെ കണ്ട് അവരിലേക് ഇറങ്ങി ചെല്ലാൻ അവസരം ലഭിച്ച ഞങ്ങൾ പോലും അവിടെ നടന്ന ഓരോ അവതരണവും കേട്ട് ആശ്ചര്യപ്പെടുകയായിരുന്നു.ഞങ്ങളുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറമാണ് ഗോത്രസമൂഹതിന്റെ ജീവിതം.അവരെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി കൊണ്ടുവരാൻ എന്തെല്ലാം ചെയ്യാൻ കഴിയും എന്ന് കണ്ടെത്താൻ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തകർ 10 മാസത്തോളം ഊരുകളിൽ പോയി പഠനം നടത്തിയതിന്റെ റിപ്പോർട്ട് അവിടെ അവതരിപ്പിച്ചു.അത്രയും കാലയളവിലെ അവരുടെ അനുഭവങ്ങൾ പങ്കു വെച്ചു.
കേരളത്തിലെ ഗോത്രസമൂഹതിന്റെ വിദ്യാഭ്യാസം എന്നത് കേവലം ഒരു സംഘടനയുടെ പ്രശ്നം മാത്രമല്ല, കേരളത്തിന്റെ തന്നെ പ്രശ്നം ആയി ഉയർത്തി കൊണ്ടുവരാൻ വേണ്ടിയാണ് ഈ പരിപാടി സംസ്ഥാനതലത്തിൽ നടത്തിയത്.
രണ്ടു ജില്ലകളിൽ നിന്നൊഴികെ മറ്റെല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു.

ഗോത്രസമൂഹമായ ചോലനായ്‌കർ വിഭാഗത്തിൽ നിന്നും പഠിച്ചുയർന്ന് CUSAT ൽ പി എച്ച് ഡി സ്കോളർ ആയ വിനോദ്  കൃത്യമായി തന്നെ സെമിനാർ ടൈറ്റിൽ സ്പർശിച്ചു കൊണ്ട് സംസാരിച്ചു.ഗോത്രസമൂഹത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നേടുന്നതിൽ ഉള്ള പ്രായോഗികപ്രശ്നങ്ങളും പരിഹാരങ്ങളും നിർദ്ദേശിച്ചു. അവരിൽ നിന്നുള്ളവരെ തന്നെ ഉപയോഗപ്പെടുത്തി മാത്രമേ അവിടത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ കഴിയൂ എന്ന യാഥാർഥ്യം ബോധ്യപ്പെടുത്തി.

കൂടാതെ നമ്മുടെ പാഠ്യപദ്ധതി അവർക്ക് ഒട്ടും യോജിച്ചതല്ല എന്നും അവരുടെ ചുറ്റുപാടുകൾ തന്നെ ഉൾപ്പെടുത്തിയുള്ള പാഠ്യപദ്ധതി ആവശ്യമാണ് എന്ന നിർദ്ദേശവും മുന്നോട്ട് വെച്ചു.

നാല് ഗ്രൂപ്പുകൾ ആയി തിരിച്ച് ചർച്ച നടത്തി.ചർച്ചകൾ വളരെ ജീവസ്സുറ്റതായിരുന്നു.പാർശ്വവൽക്കരിക്കപ്പെട്ടവർക് വേണ്ടി പ്രവർത്തിക്കാൻ സജ്ജരായ ഒരു ടീമിനെ ഉണ്ടാക്കി.അതിൽ കരുളായി മേഖലയിൽ പ്രവർത്തിക്കാൻ നമ്മുടെ പ്രമീള ടീച്ചറും ഉണ്ടെന്ന സന്തോഷ വാർത്തയും അറിയിക്കുന്നു.
ചർച്ചകൾക്ക് ശേഷം പ്രതികരണ സെഷൻ ഉണ്ടായിരുന്നു. ഓരോ ഗ്രൂപ്പിൽ നിന്നും ഒന്നിലധികം പ്രതിനിധികൾ ആവേശത്തോടെ സംസാരിച്ചു.
വളരെ കഷ്ടപ്പെട്ട് ഈ പരിപാടിയിൽ പങ്കെടുക്കാൻ ഗോത്ര സമൂഹത്തിൽ നിന്നുള്ള പ്രതിനിധികളും ഊരു മൂപ്പനും എത്തിയിരുന്നു. അവരും അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു.
അവരുടെ പച്ചയായ ജീവിതം കാണിക്കുന്ന ഫോട്ടോ എക്സിബിഷൻ കൂടുതൽ ഉൾക്കാഴ്ചയേകി. ഊരു മൂപ്പൻ ബാലൻ മാമൻ തന്നെ ഓരോ ഫോട്ടോയുടെയും വിവരണം നൽകി.
ഒരുപാട് ഒരുപാട് എഴുതണം എന്നുണ്ട്..എന്റെ കൂടെ പരിപാടിയിൽ പങ്കെടുത്തവർക്ക് കൂട്ടിചേർക്കാം
ചുരുക്കത്തിൽ,അവിടെ വന്ന എല്ലാ പ്രതിനിധികളും വലിയ വിദ്യാഭ്യാസ യോഗ്യത ഉള്ളവരായിരുന്നു.
പാർശ്വവൽകരിക്കപ്പെട്ടവർക് വേണ്ടി പ്രവർത്തിക്കാൻ ഇനിയും വൈകിക്കൂടാ എന്നവർ പ്രഖ്യാപിച്ചു.
നാളത്തെ അധ്യാപകരായ നമ്മളും ഇത്തരത്തിൽ നിസ്വാർത്ഥരായി പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാൻ സന്നദ്ധത കാണിക്കണം. വർഗീയതയുടെ ഒരു കണിക പോലും മനസ്സിൽ ഇല്ലാത്തവരായി മാനവികതയുടെ പ്രതീകങ്ങളായി നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്ന് മനസ്സിലാക്കി മുന്നോട്ട് പോകാനും ശ്രമിക്കുക.😊
സ്നേഹത്തോടെ
അയിഷ സുമയ്യ
S4 അറബിക്ക്

Leave a Reply

Your email address will not be published. Required fields are marked *