തൃശ്ശൂര്‍ ജില്ലയിൽ ബാലവേദി സജീവം

0

കുട്ടികൾക്ക് വിജ്ഞാനപ്രദവും രസകരവുമായ വിവിധ പരിപാടികൾ നടത്തി ജില്ലയിൽ ബാലവേദി സജീവമായി.

തൃശ്ശൂർ: കുട്ടികൾക്ക് വിജ്ഞാനപ്രദവും രസകരവുമായ വിവിധ പരിപാടികൾ നടത്തി ജില്ലയിൽ ബാലവേദി സജീവമായി.
മുപ്പതിലധികം കുട്ടികൾ പങ്കെടുത്ത പാലിയേറ്റീവ് ദിന പരിപാടിയിൽ “സാന്ത്വന പരിചരണവും ബാലവേദി കൂട്ടുകാരും ” എന്ന വിഷയമവതരിപ്പിച്ച് അഡ്വ. ടി എസ് മായാദാസ്‌ ക്ലാസ്സെടുത്തു. ഗൂഗിൾ മീറ്റ് വഴി ജില്ലാതല “രചന ശില്പശാല” (കഥ, കവിത) നടന്നു. ഷീജ ടീച്ചർ, ജനു, ഇ ജിനൻ എന്നിവർ നേതൃത്വം നൽകി. നാല്‍പ്പതിലധികം കുട്ടികൾ പങ്കെടുത്തു. ബഷീർ ദിനാചരണവും സംഘടിപ്പിച്ചു. ഖാദർ പട്ടേപ്പാടം, ഇ ജിനൻ എന്നിവർ സംസാരിച്ചു.
ഗാന്ധി രക്തസാക്ഷി ദിനാചരണതിന്റെ ഭാഗമായി “ഗാന്ധിദർശൻ” ഗാന്ധി പീസ് ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി വി എസ് ഗിരീശൻ സംസാരിച്ചു. മികച്ച വിദ്യാർത്ഥി കർഷകർക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. അശ്വിൻ രാജ്, അഭിമന്യു എന്നീ കുട്ടിക്കർഷകരെ അനുമോദിച്ചു. മുഖ്യ അതിഥിയായി പങ്കെടുത്തത് കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞൻ ഡോ. കെ വിദ്യാസാഗർ ആയിരുന്നു.
അധ്യാപികയായ അജിത പാടാ രിൽ പങ്കെടുത്ത “ടോട്ടോച്ചാൻ” പുസ്തക പരിചയം, എം വി മധു പങ്കെടുത്ത “അന്താരാഷ്ട പഴം- പച്ചക്കറി വർഷാചരണം”, ഗ്രീഷ്മ , ഇന്ദുലേഖ കാര്യാട്ട് എന്നിവർ പങ്കെടുത്ത “അന്താരാഷ്ട്ര വനിതാ ദിനാചരണം” എന്നിവയും സംഘടിപ്പിച്ചു.
“വീട്ടിലൊരു പരീക്ഷണശാല” – തുടർ പരിപാടി ജില്ലാതല ഉദ്ഘാടനം പ്രൊഫ. കെ ആർ ജനാർദനൻ നിർവ്വഹിച്ചു. വിജ്ഞാൻ സാഗർ സ്പെഷ്യൽ ഓഫീസർ വി എസ് ശ്രീജിത്ത് പരീക്ഷണങ്ങൾ അവതരിപ്പിച്ചു. പരിപാടിയുടെ രണ്ടാം ഭാഗം മുതിർന്ന ബാലവേദി – പരിഷത്ത് പ്രവർത്തകൻ സോമൻ കാര്യാട്ട് അവതരിപ്പിച്ചു.
പ്രിയൻ ആലത്ത് കൺവീനറും വി വി സുബ്രഹ്മണ്യൻ ചെയർമാനുമായ ബാലവേദി ഉപസമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *