ബാലോത്സവം

ചുഴലി : ചുഴലി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വച്ച് ഓണക്കാല ബാലോത്സവം സംഘടിപ്പിച്ചു. ശ്രീകണ്ഠപുരം മേഖലാസെക്രട്ടറി എം.ഹരീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.രാജന്‍ അധ്യക്ഷത വഹിച്ചു. ശാസ്ത്രപരീക്ഷണങ്ങള്‍, കളികള്‍, പാട്ടുകള്‍ എന്നിവ ഉള്‍പ്പെടുത്തിയ ബാലോത്സവത്തില്‍ ജില്ലാകമ്മിറ്റിയംഗം ബിജു നിടുവാലൂര്‍, യൂണിറ്റ് പ്രസിഡണ്ട് എൺ.ഉണ്ണികൃഷ്ണന്‍, പി.വി.ദിനേശന്‍, പി.രാധാകൃഷ്ണന്‍ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. യൂണിറ്റ് സെക്രട്ടറി പി.പി.സജീവന്‍ സ്വാഗതവും വി.അശ്വിന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് യൂണിറ്റില്‍ എഡിസണ്‍ ബാലവേദി രൂപീകരിച്ചു. സെക്രട്ടറി അശ്വിന്‍.വി, പ്രസിഡണ്ട് കെ.ടി .സജന, ജോയിന്റ് സെക്രട്ടറി കെ.പി.അക്ഷയ്, വൈസ്.പ്രസിഡണ്ട് കെ.വി.അനുഷ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ