വിജ്ഞാനോത്സവം

0

%e0%b4%ae%e0%b5%81%e0%b4%b3%e0%b4%b5%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%be%e0%b4%a8%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%82

മുളവുകാട് : മുളവുകാട് പഞ്ചായത്തില്‍ പഞ്ചായത്തു തല വിജ്ഞാനോത്സവം ഒക്ടോബര്‍ 22ന് പോഞ്ഞിക്കര സെന്റ് സെബാസ്റ്റ്യന്‍ യു.പി.സ്കൂളില്‍ വച്ചു നടന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നമോജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വിജി ഷാജന്‍ മൈക്രോസ്കോ‌പ്പില്‍ക്കൂടി സൂക്ഷ്മജീവികളെ നിരീക്ഷിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പറും സംഘാടകസമിതി ചെയര്‍മാനുമായ .കെ. ആര്‍. രമേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ ഫെല്‍സി, പ്രശസ്ത റേഡിയോ (ആള്‍ ഇന്ത്യാ റേഡിയോ) ആര്‍ട്ടിസ്റ്റ് തെന്നല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മേഖലാ പ്രസിഡണ്ട് എം.ആര്‍. മാര്‍ട്ടിന്‍ വിജ്ഞാനോത്സവത്തെക്കുറിച്ച് വിശദീകരണം നടത്തി. പി.വി. പീറ്റര്‍ സ്വാഗതവും ടി.പി. സിജു കൃതജ്ഞതയും പറഞ്ഞു. സാലിമോന്‍ കുമ്പളങ്ങി സ്വാഗതഗാനം ആലപിച്ചു.
വിജ്ഞാനോത്സവത്തില്‍ 22 എല്‍.പി. കുട്ടികളും 12 യു.പി. കുട്ടികളും 12 ഹൈ സ്ക്കൂള്‍ കുട്ടികളും പങ്കെടുത്തു. 8 അധ്യാപകരും 6 പരിഷത് പ്രവര്‍ത്തകരും 8 സന്നദ്ധപ്രവര്‍ത്തകരും പങ്കെടുത്തു. ബ്ലോക്ക് മെമ്പര്‍ അധ്യക്ഷത വഹിച്ച സമാപനസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് സമ്മാനവിതരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *