ക്യാംപസ് ശാസ്ത്രസംവാദ സദസ്സ്. ആലപ്പുഴ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് (UIM) ൽ

0

  ക്യാംപസ് ശാസ്ത്രസംവാദ സദസ്സ്. ആലപ്പുഴ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് (UIM) ൽ

 

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ല യുവസമിതിയുടേയും പരിഷത്ത് ആലപ്പുഴ മേഖലയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ക്യാംപസ് ശാസ്ത്രസംവാദ സദസ്സ് സംഘടിപ്പിച്ചു.

ആലപ്പുഴ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ്(UIM)ൽ 31/05/2024 വെള്ളിയാഴ്ച രാവിലെ 10.30 ന് ആരംഭിച്ച സദസ്സിൻ്റെ ഉദ്ഘാടനം UIM പ്രിൻസിപ്പൽ സുമീന ഹനീഫ് നിർവ്വഹിച്ചു.

പരിഷത്ത് ജില്ല പ്രസിഡൻ്റായ ഡോ. ടി പ്രദീപ് “ശാസ്ത്രാവബോധവും സമകാലിക ഇന്ത്യൻ സമൂഹവും” എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് കേരള,കാര്യവട്ടം ക്യാംപസിലെ അസി.പ്രൊഫസർ ഡോ.വിഷ്ണു കെ. പി ബിസിനസ്സ് രംഗത്ത് നിർമ്മിതബുദ്ധിയുടെ സാധ്യതകൾ സദസ്സിൽ ചർച്ച ചെയ്തു.

പരിഷത്ത് ആലപ്പുഴ മേഖല കമ്മറ്റിയംഗം അനിൽ ബാബു ആശംസയർപ്പിച്ചു കൊണ്ട് സംസാരിച്ചു.യുവസമിതി ജില്ല കൺവീനർ അഡ്വ.ശ്രീരാജ് സി ആർ സമിതിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

കോളേജ് വിദ്യാർത്ഥിനികളായ അനുശ്രീ സ്വാഗതവും അനഘ നന്ദിയും പറഞ്ഞു. അധ്യാപകരായ ഡോ.രശ്മി, ദിവ്യ വി, അൽ അഫീഷ റിഫായി, സിന്ധു ടി എസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *