ചുറ്റുവട്ടം റീൽ നിർമ്മാണ മത്സരത്തിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു.

0

ചുറ്റുവട്ടം” റീൽ നിർമ്മാണ മത്സരത്തിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു.

ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ല യുവസമിതി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന “ചുറ്റുവട്ടം- റീൽ നിർമ്മാണ മത്സരത്തിൻ്റെ പോസ്റ്റർ

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും, കാൻ ഫിലിം ഫെസ്റ്റിവലിൽ കേരളത്തിൻ്റെ അഭിമാനവുമായി മാറിയ “കനി കുസൃതി” തൻ്റെ ഫേസ്ബുക്ക് പേജിലൂടെ മെയ് 30 വ്യാഴാഴ്ച വൈകുന്നേരം 6 ന്  പ്രകാശനം ചെയ്തു. സ്വന്തം ഇൻസ്റ്റാഗ്രാം സ്റ്റാറ്റസിലും താരം പോസ്റ്ററുകൾ പ്രകാശനം ചെയ്തു.

മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ “പരിസ്ഥിതി: ഭയം, നിസ്സംഗത, ജാഗ്രത” എന്ന വിഷയത്തിൽ ഒരു മിനുട്ടുള്ള റീൽ നിർമ്മിച്ച് ജൂൺ 15 ശനിയാഴ്ച രാത്രി 11.59-നകം സ്വന്തം സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ യുവസമിതിയുടെ ഫേസ്ബുക്ക് ,ഇൻസ്റ്റാഗ്രാം പേജുകളെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യുകയാണു വേണ്ടത്, പോസ്റ്റിൻ്റെ ലിങ്കും കോളേജ് ഐഡി കാർഡിൻ്റെ വിവരങ്ങളും താഴെ കൊടുത്തിരിക്കുന്ന ഇ മെയിൽ ഐഡിയിലേക്ക് അയക്കുകയും വേണം.

E-mail – [email protected] 

 മറ്റു വിവരങ്ങൾ ” കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി ആലപ്പുഴ ജില്ല” എന്ന ഫേസ്ബുക്ക് പേജിലും

 KSSP Yuvasamithi Alappuzha (@ksspyuvasamithi)എന്ന ഇൻസ്റ്റഗ്രാം പേജിലും ഉണ്ട്. 

 _ചുറ്റുവട്ടം – റീൽ നിർമ്മാണ മത്സരത്തിൻ്റെ പ്രചാരണ പോസ്റ്റർ ഓൺലൈനിൽ പ്രകാശിപ്പിച്ചു കൊണ്ട് കനി കുസൃതി ഫേസ്ബുക്കിൽ പങ്കു വെച്ച കുറിപ്പ്:_

സുസ്ഥിരവികസനത്തിന്റെ ആണിക്കല്ലാണ് പരിസ്ഥിതിസംരക്ഷണം.ആ അവബോധം ഉറപ്പിക്കാനുള്ള ആഗോളശ്രമത്തിന്റെ ഏറ്റവും ജനകീയമായ പരിപാടിയാണ് എല്ലാ വർഷവും ജൂൺ 5-നു നടത്തുന്ന ലോക പരിസരദിനാചരണം.

“നമ്മുടെ ഭൂമി,നമ്മുടെ ഭാവി, നാമാണ് പുനഃസ്ഥാപനം നടത്തേണ്ട തലമുറ” എന്നതാണ് ഈ വർഷത്തെ പരിസരദിനത്തിന്റെ മുദ്രാവാക്യം.

ഈ വർഷത്തെ വിഷയമാകട്ടെ, “ഭൂമിപുനഃസ്ഥാപനം,മരുവൽക്കരണത്തിൽനിന്നും വരൾച്ചയിൽനിന്നും രക്ഷപെടൽ” എന്നതും

വരുംതലമുറകളോടു നാം കടം വാങ്ങിയതും തിരികെ കൊടുക്കേണ്ടതുമായ ഭൂമിയുടെ പരിപാലനത്തിന് പുതുതലമുറയെ സജ്ജരാക്കുക എന്നതാണു പ്രധാനം. ആ ലക്ഷ്യത്തിൽ സംസ്ഥാനത്തെ മുഴുവൻ കോളെജ് വിദ്യാർത്ഥികൾക്കുമായി ‘ചുറ്റുവട്ടം’ എന്ന പേരിൽ ഒരു റീൽ നിർമ്മാണമത്സരം സംഘടിപ്പിക്കുകയാണ് കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ യുവസമിതിയുടെ ആലപ്പുഴ ജില്ലാഘടകം. അതിന്റെ പ്രചാരണപോസ്റ്റർ ഓൺലൈനായി പ്രകാശിപ്പിക്കാൻ അതിയായ സന്തോഷമുണ്ട്. ഈ പോസ്റ്റർ ഡൗൺലോഡ് ചെയ്ത് സ്വന്തം സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തും, ഈ പോസ്റ്റ് ഷെയർ ചെയ്തും നിങ്ങളോരോരുത്തരും ഈ പോസ്റ്റർ പ്രകാശനത്തിൽ പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

ഫെയ്സ് ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം ചുവടെ ചേർത്തിരിക്കുന്ന ലിങ്കിൽ കയറി വായിക്കാവുന്നതാണ്

https://www.facebook.com/share/p/biX4ZeciAGV7Xubr/?mibextid=oFDknk

Leave a Reply

Your email address will not be published. Required fields are marked *