Home / ജില്ലാ വാര്‍ത്തകള്‍ (page 2)

ജില്ലാ വാര്‍ത്തകള്‍

കോഴിക്കോട് ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്‌

കോഴിക്കോട് ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പില്‍ ബി സുരേഷ്ബാബു വിഷയാവതരണം നടത്തുന്നു കോഴിക്കോട്‌: ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്‌ സപ്തംബർ 21, 22 തിയ്യതികളിലായി ഐ.ആർ.ടി.സി.യിൽ നടന്നു. രണ്ട് ദിവസത്തെ പരിപാടിയിൽ ഏഴ്‌ സ്‌ത്രീകൾ ഉൾപ്പെടെ അമ്പത്തിയെട്ട്‌ പേർ പങ്കെടുത്തു. പരിഷത്ത് പ്രവർത്തനങ്ങൾ നൽകുന്ന ആവേശകരമായ അനുഭവങ്ങളും അത്രത്തോളം ആവേശകരമല്ലാത്ത അനുഭവങ്ങളും പങ്കുവെക്കുന്നതായിരുന്നു ആദ്യ സെഷൻ. ശശിധരൻ മണിയൂരിന്റെ നേതൃത്വത്തിൽ പാട്ടുകളും കൂടിയായപ്പോൾ ക്യാമ്പിന് നല്ല തുടക്കമായി. തുടർന്ന് നാല് …

Read More »

ഭാഷാ സമരം: തിരുവോണനാളില്‍ ഉപവാസമിരുന്ന് ജില്ലകള്‍

വയനാട് ജില്ലയില്‍ കല്‍പ്പറ്റയില്‍ നടന്ന ഉപവാസ സമരം സി കെ ശശീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ സെക്രട്ടറി എം കെ ദേവസ്യ, കെ ടി ശ്രീവത്സന്‍, വി പി ബാലചന്ദ്രന്‍ തുടങ്ങിയവര്‍ വേദിയില്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി മനു ഉപവാസ കൂട്ടായ്മയില്‍ സംസാരിക്കുന്നുകൊല്ലം ജില്ലയില്‍ കവി കുരീപ്പുഴ ശ്രീകുമാർ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുന്നു എറണാകുളം ജില്ലയില്‍ അങ്കമാലി മുൻസിപ്പൽ ബസ്‌ സ്റ്റാന്റിൽ നടന്ന …

Read More »

മാതൃഭാഷയ്ക്കായി ഉപവസിച്ച് കണ്ണൂര്‍

കണ്ണൂരിൽ ജില്ലാ പ്രസിഡണ്ട് പി.വി ദിവാകരൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുന്നു കണ്ണൂർ: മലയാള ഭാഷാ സമരം ഒത്തുതീർക്കാൻ അടിയന്തിരമായി സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കണ്ണൂർ പരിഷദ് ഭവനിൽ നിന്ന് ആരംഭിച്ച മാർച്ച് കണ്ണൂർ പഴയ ബസ് സ്റ്റാന്റിൽ സമാപിച്ചു. ജില്ലാ പ്രസിഡന്റ് പി വി ദിവാകരൻ ഉദ്ഘാടനം ചെയ്തു.പരിഷത്ത് മുൻ ജനറൽ സെക്രട്ടറി വിവി ശ്രീനിവാസൻ, സംസ്ഥാന സെക്രട്ടിറി കെ വിനോദ് …

Read More »

പത്തനംതിട്ടയില്‍ ഭാഷാ സമരം

പത്തനംതിട്ടയില്‍ നടന്ന ഉപവാസം ടി കെ ജി നായര്‍ ഉദ്ഘാടനം ചെയ്യുന്നു പത്തനംതിട്ട: മുനിസിപ്പൽ ബസ്‌ സ്റ്റാന്റ്‌ പരിസരത്ത്‌ നടന്ന ഉപവാസം ഗ്രന്ഥശാല സംഘം ജില്ല പ്രസിഡന്റ് പ്രൊഫ. ടി കെ ജി നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ ജി.സ്റ്റാലിൻ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഡോ. കെ പി കൃഷ്ണൻകുട്ടി, ജില്ലാ സെക്രട്ടറി ചിത്രജാതൻ, സംസ്ഥാന സെക്രട്ടറി ഷിബു അരുവിപ്പുറം, ഡോ. കെ …

Read More »

ഭാഷാസമരത്തിന് മലപ്പുറത്തിന്റെ ഐക്യദാർഢ്യ

മലപ്പുറത്ത് ജില്ലാ പ്രസിഡണ്ട് വി വിനോദ് ആമുഖ പ്രഭാഷണം നടത്തുന്നു. മലപ്പുറം: ഭാഷാസമരത്തിന് ഐക്യദാർഢ്യവുമായി തിരുവോണനാളിൽ കുന്നുമ്മൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിനു മുന്നിൽ ഉപവാസ സമരം നടത്തി. ഗ്രന്ഥശാലാ സംഘം സംസ്ഥാന കൗൺസിൽ അംഗം കെ പത്മനാഭൻ മാസ്റ്റർ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി വേണു പാലൂർ അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് വി വിനോദ് ആമുഖഭാഷ ണം നടത്തി. തൃക്കുളം കൃഷ്ണൻകുട്ടി, സി …

Read More »

ഭാഷാ സംരക്ഷണ പദയാത്ര

കാഞ്ഞങ്ങാട് ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നിന്നും കാഞ്ഞങ്ങാട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്രാട നാളിൽ ഭാഷാ സംരക്ഷണ പദയാത്ര നടത്തി. കെഎഎസ് ഉൾപ്പെടെയുള്ള പിഎസ്‍സി പരീക്ഷകൾ മാതൃഭാഷയിലും കൂടി നടത്തുക എന്നാവശ്യപ്പെട്ട് തിരുവനന്തപുരം പിഎസ്‍സി അസ്ഥാന മന്ദിരത്തിന് മുന്നിൽ നടക്കുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സമരം ഒത്തുതീർക്കാൻ അടിയന്തിരമായി സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് നടത്തിയ പദയാത്ര ഡോ. എ എം ശ്രീധരൻ …

Read More »

മാതൃഭാഷാ സംരക്ഷണത്തിനായി

ഒറ്റപ്പാലം ടൗണിൽ നടന്ന പ്രകടനത്തിൽ നിന്നും പാലക്കാട്: സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഒറ്റപ്പാലം ജനകീയ വായനശാല പരിസരത്ത് ഉപവാസം സംഘടിപ്പിച്ചു. ശ്രീജ പള്ളം, ഹരിശങ്കർ മുന്നംക്കോട് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഒറ്റപ്പാലം ടൗണിൽ നടന്ന പ്രകടനത്തിൽ നൂറിലധികം പേർ പങ്കെടുത്തു.

Read More »

മലയാളത്തിനായി കോട്ടയത്ത് ഉപവാസ സമരം

കോട്ടയത്തെ ഉപവാസം ജോജി കൂട്ടുമ്മേൽ ഉദ്ഘാടനം ചെയ്യുന്നു കോട്ടയം: മാതൃഭാഷയെ സ്നേഹി ക്കുന്നതും പഠനവും പരീക്ഷയും മാതൃഭാഷയിൽ വേണമെന്ന് ആവശ്യപ്പെടുന്നതും ഭാഷാ മൗലികവാദമല്ലെന്ന് കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉപവാസ സമരത്തിൽ പങ്കെടുത്ത സാംസ്കാരിക പ്രവർത്തകർ അഭിപ്രായപ്പെട്ടു. സാങ്കേതിക പദങ്ങൾ കൈകാര്യം ചെയ്യാനുള്ള മലയാള ഭാഷയുടെ ശേഷി ഇനിയും വർധിക്കേണ്ടതുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ട് കാലം കൊണ്ട് ഈ രംഗത്ത് മലയാളം വലിയതോതിൽ വികസിച്ചിട്ടുണ്ട്. അത് ഇനിയും മുന്നോട്ട് പോകും. ആ …

Read More »

ഭാഷാ അവകാശ സമരത്തിന് ഐക്യദാര്‍ഢ്യം

തിരുവോണ നാളില്‍ കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍റ് പരിസരത്ത് നടന്ന ഉപവാസ സമരം എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു കോഴിക്കോട്: പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് എം ടി വാസുദേവൻ നായർ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി കെ രാധൻ അധ്യക്ഷനായി. ഡോ. എം എൻ കാരശേരി, യു കെ കുമാരൻ, കെ ഇ എൻ, ഡോ. പി കെ പോക്കർ, …

Read More »

മാതൃഭാഷയ്ക്കായി തിരുവോണത്തിന് കൂട്ടഉപവാസം നടത്തി

തൃശ്ശൂരില്‍ നടന്ന ഉപവാസ സമരം കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ ഉദ്ഘാടനം ചെയ്യുന്നു തൃശൂർ: കോർപ്പറേഷൻ കാര്യാലയത്തിന് മുന്നിൽ തിരുവോണനാളിൽ നടന്ന ഉപവാസ സമരത്തില്‍ ശാസ്ത്ര- സാംസ്കാരിക- സാമൂഹിക- സാഹിത്യ രംഗങ്ങളിലെ പ്രവർത്തകർ പങ്കെടുത്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, മലയാള ഐക്യവേദി, പുരോഗമന കലാസാഹിത്യ സംഘം, യുവകലാസാഹിതി, എ.കെ.പി.സി.ടി.എ, സെക്കുലർ ഫോറം, പെൻഷനേഴ്സ് യൂണിയൻ, നാടക്, പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി തുടങ്ങിയ വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലുള്ള സാംസ്കാരിക …

Read More »