Home / ജില്ലാ വാര്‍ത്തകള്‍ (page 4)

ജില്ലാ വാര്‍ത്തകള്‍

സംഘടനാവിദ്യാഭ്യാസം മലപ്പുറത്ത് ആദ്യഘട്ടം പൂര്‍ത്തിയായി

മലപ്പുറം സംഘടനാ വിദ്യാഭ്യാസ ക്യാമ്പിൽ ഡോ. അനിൽ ചേലേമ്പ്ര ആമുഖ ഭാഷണം നടത്തുന്നു മേഖലാ – യൂണിറ്റ് ഭാരവാഹികള്‍, ജില്ലാകമ്മിറ്റിയംഗങ്ങള്‍, നിര്‍വാഹക സമിതിയംഗങ്ങള്‍ എന്നിങ്ങനെ 160 പേരെ പങ്കാളികളാക്കി മലപ്പുറം ജില്ലയിലെ സംഘടനാ വിദ്യാഭ്യാസ പ്രക്രിയയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. ജൂണ്‍ 22, 23 ന് കാടാമ്പുഴയിലും ജൂലൈ 6, 7ന് വണ്ടൂരിലും നടന്ന രണ്ടു ക്യാമ്പുകളിലൂടെയാണ് ജില്ലയിലെ 11 മേഖലകളിലുള്ള പ്രധാന പ്രവര്‍ത്തകരിലേക്ക് സംഘടനയുടെ ആശയതലം എത്തിക്കുന്നതിനും പ്രവര്‍ത്തനങ്ങളില്‍ …

Read More »

കണ്ണൂര്‍ ജില്ലാ വാര്‍ഷികം അംഗീകരിച്ച പ്രമേയം

കണ്ണൂര്‍ പെപ്സികൊ (PEPSICO) ഉല്പന്നങ്ങൾ ബഹിഷ്കരിക്കുക. ബഹുരാഷ്ട്ര കുത്തക കമ്പനിയായ പെപ് സി കോ അവർ മാർക്കറ്റ് ചെയ്യുന്ന ലെയ്സ് ചിപ് സിന് ഉപയോഗിക്കുന്ന പ്രത്യേകതരം ഉരുളക്കിഴങ്ങ് കൃഷിചെയ്ത ഗുജറാത്തിലെ കർഷകർക്കെതിരെ 1.05 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഹമ്മദാബാദിലെ വ്യവസായ കോടതിയിൽ ഫയൽ ചെയ്ത കേസ് രാജ്യത്തെ കാർഷിക മേഖല നേരിടുന്ന വലിയൊരു വിപത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. പെപ് സി കോ അവരുടെ ഗവേഷണ ശാലകളിൽ ലെയ് സ് ചിപ് …

Read More »

തൃശ്ശൂര്‍ ജില്ലാ വാര്‍ഷികം അംഗീകരിച്ച പ്രമേയം

തൃശ്ശൂര്‍ കോൾനില കൃഷിയെ സംരക്ഷിക്കാൻ നടപടി വേണം ജലസേചനത്തിലെ അപാകതകൾ പരിഹരിച്ചും ജലവിഭവ മാനേജ്മെന്റ് കാര്യക്ഷമമാക്കിയും കോൾനില കൃഷിയെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മണലൂരിൽ സമാപിച്ച കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. 1971ലെ റാംസാർ കൺവെൻഷൻ പ്രകാരം സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ച കോൾപാടങ്ങൾ നെൽകൃഷിക്കും ജല സംഭരണത്തിനും ജൈവവൈവിധ്യത്തിനും പ്രധാനമായ മേഖലയാണ്. കാലാകാലങ്ങളിൽ ഓരുവെള്ളകയറ്റത്തിനെതിരെയുള്ള പ്രതിരോധത്തിനും നെൽകൃഷിക്കും നിരവധി നിക്ഷേപങ്ങൾ …

Read More »

മലപ്പുറം ജില്ലാ വാര്‍ഷികം അംഗീകരിച്ച പ്രമേയം

മലപ്പുറം-കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും മാതൃഭാഷാ മാധ്യമത്തിലുള്ള പഠനം നിര്‍ബന്ധമാക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വരേണ്യവര്‍ഗ വിദ്യാലയങ്ങളിലെ തെറ്റായ രീതി അനുകരിച്ച് സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളിലും ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പ്രവണത ഏറിവരുന്നുണ്ട്. പൊതുവിദ്യാലയങ്ങളില്‍ ഡിവിഷന്‍ 1:1 എന്ന അനുപാതത്തില്‍ ആകാമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുന്നത് വിദ്യാഭ്യാസമേഖലയെ പിന്നോട്ടടിപ്പിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് മാതൃഭാഷയില്‍ പഠിക്കാനുള്ള അവസരം ഇല്ലാതാകുന്ന അവസ്ഥ പോലും സംജാതമാകുന്നുണ്ട്. ഒരു മലയാളം …

Read More »

കാസര്‍ഗോഡ് ജില്ലാ സമ്മേളനം

പരിഷത്ത് കാസർഗോഡ് ജില്ലാ സമ്മേളനം മെയ് 4, 5 തീയതികളിൽ GHSS ചായ്യോത്ത് വെച്ച് നടന്നു. ഇ. ഹമീദ് (CWRDM) ഉദ്ഘാടനം ചെയ്തു. പി.വി.ദിവാകരൻ സംഘടനാ രേഖ അവതരിപ്പിച്ചു. കെ.രാധൻ മാഷ് കേ.നി.സ. അവലോകനം നടത്തി. പുതിയ ഭാരവാഹികളായി കെ.കെ.രാഘവൻ (പ്രസിഡണ്ട്), കെ.പ്രേം രാജ് (സെക്രട്ടറി), എം.രമേശൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Read More »

എറണാകുളം ജില്ല

ശാസ്ത്രം എന്നത് സാമ്പ്രദായികമല്ല മറിച്ച് ശാസ്ത്രം പ്രക്രിയയാണെന്നും അത് അനുസ്യൂതം മുന്നോട്ട് പോകുകയാ ണെന്നും കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.ആർ.ശശിധരൻ അഭിപ്രായപ്പെട്ടു. പരിഷത്എറണാകുളം ജില്ലാ വാർഷികം കോതമംഗലം നങ്ങേലി ആയുർവേദ മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂക്ഷ്മ തലത്തിലേക്ക് ചുരുങ്ങാതെ സമഗ്രമായ പഠനവും ജനകീയവൽക്കരണവുമാണ് ഇന്ന് അനിവാര്യം. സമഗ്രതയാണ് അറിവിന്റെ ശക്തി. അറിവാണ് ഏറ്റവും വിലയേറിയ വിഭവം. അറിവിന്റെ കമ്പോളവൽക്കരണത്തെ ചെറുത്തു തോൽപ്പിക്കേണ്ടതാണ്. ശാസ്ത്ര …

Read More »

കണ്ണൂർ ജില്ലാ സമ്മേളനം

പരിഷത് കണ്ണൂര്‍ ജില്ലാ സമ്മേളനം മെയ് 4, 5 തീയതികളില്‍ നടന്നു. പാലയാട് ഡയറ്റിൽ നടന്ന സമ്മേളനം ഭരണഘടനാ വിദഗ്ധൻ അഡ്വ. ഹരീഷ് വാസുദേവൻ ഉദ്ഘാടനം ചെയ്തു. പരിഷത് ജില്ലാ പ്രസിഡന്റ് കെ ശാന്തമ്മ അധ്യക്ഷയായി. സംസ്ഥാന പ്രസിഡന്റ് ടി ഗംഗാധരൻ, നിർവ്വാഹക സമിതി അംഗങ്ങളായ എപി മുരളി, കെ രാധൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർപേഴ്സൺ സിപി ബേബി സരോജം സ്വാഗതവും ജനറൽ കൺവീനർ സിപി ഹരീന്ദ്രൻ …

Read More »

തൃശ്ശൂര്‍ ജില്ലാ വാര്‍ഷികം

മണലൂർ: 50 വർഷത്തിനകം വേമ്പനാട് കായൽ ചതുപ്പുനിലമായി മാറുമെന്ന് ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ(CESS) പഠനം തെളിയിക്കുന്നുവെന്ന് കേരള ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറും ഭൗമശാസ്ത്രജ്ഞനുമായ ഡോ. ആർ. അജയകുമാർ വർമ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ലാസമ്മേളനം മണലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നദികളുടെയും നദീതടങ്ങളുടെയും സംരക്ഷണത്തിലെ പോരായ്മകൾ മൂലം മണ്ണൊലിപ്പ് ശക്തമാവുകയും കായലിൽ മണ്ണ് ചെന്ന് ചേരുകയും ചെയ്യുന്നു. എന്നാൽ ഇങ്ങനെ ഒലിച്ചെത്തിയ അധികമണ്ണ് …

Read More »

പാലക്കാട് ജില്ലാ സമ്മേളനം

പാലക്കാട് ജില്ലാ സമ്മേളനം മെയ് 4, 5 തീയതികളിൽ കുഴൽമന്ദം സി.എച്ച്.എസ്.ഹൈസ്കൂളിൽ വെച്ച് നടന്നു. ശാസ്ത്ര വളർച്ചയുടെ ചരിത്രം പാഠ്യ വിഷയമാക്കണം എന്ന് ശാസ്ത്രസാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പാലക്കാട് IIT ഡയറക്ടർ പ്രൊഫ. പി.ബി. സുനിൽകുമാർ ആവശ്യപ്പെട്ടു. കേരളം നേരിടുന്ന പ്രധാന വെല്ലുവിളി മാലിന്യപ്രശ്നമാണെന്നും പ്ലാസ്റ്റിക് കത്തിക്കാത്ത ഉറവിട മാലിന്യ സംസ്കരണ രീതി കർശനമായി നടപ്പിലാക്കണമെന്നും അഭിപ്രായപ്പെട്ടു. പ്രസിഡന്റ് സി മുഹമ്മദ് മൂസ അധ്യക്ഷത വഹിച്ച യോഗത്തിൽ ആലത്തൂർ …

Read More »

മലപ്പുറം ജില്ലാ സമ്മേളനം

മലപ്പുറം ജില്ലാ സമ്മേളനം മെയ് 4, 5 തീയതികളിലായി കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളിൽ നടന്നു. മാറുന്ന കാലാവസ്ഥയിൽ ഭൂപ്രകൃതിയുടേയും ഭൂവിനിയോഗത്തിന്റേയും പ്രാധാന്യം എന്ന വിഷയം അവതരിപ്പിച്ച് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഡോ.അഭിലാഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാപ്രസിഡന്റ് വി.വി.മണികണ്ഠൻ അധ്യക്ഷനായിരുന്നു. ഡോ.പി.മുഹമ്മദ് ഷാഫി, എം.എം.സചീന്ദ്രൻ, യു.കലാനാഥൻ, അബ്ദുൾ കബീർ എന്നിവർ സന്നിഹിതരായി. സ്വാഗതസംഘം വൈസ് ചെയർമാൻ ഒ.സഹദേവൻ സ്വാഗതവും സുനിൽ സി.എൻ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ ജില്ലാ …

Read More »