വിദ്യാഭ്യാസ ഗുണമേന്മ: ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഗുണമേൻമയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ ശാസ്ത്രസാഹിത്യപരിഷത്ത് ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ഗുണമേൻമയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്നും...