ചേളന്നൂര്‍ : ചേളന്നൂര്‍ എസ്.എന്‍. ട്രസ്റ്റ് എച്ച്.എസ്.എസിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെയും ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെയും ആഭിമുഖ്യത്തില്‍ ഉപയോഗിച്ച ഫ്ലക്സ് കൊണ്ട് നിര്‍മിച്ച ഗ്രോബാഗിന്റെ വിതരണം വിദ്യാര്‍ഥികള്‍ക്ക് നല്‍കിക്കൊണ്ട് ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി. ശോഭന ഉദ്ഘാടനം നിര്‍വഹിച്ചു. കേരള മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം കേരളത്തിലാകമാനം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പുനരുപയോഗിച്ചുകൊണ്ട് ഗ്രോ ബാഗ് നിര്‍മാണ പ്രവര്‍ത്തനം നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പരിഷത്ത് യുവസമിതി ഫ്‌ളക്‌സുകള്‍ ശേഖരിച്ചുകൊണ്ട് നിര്‍മിച്ച ഗ്രോബാഗുകളാണ് വിതരണം ചെയ്തത്. ഉദ്ഘാടന യോഗത്തില്‍ പ്രിന്‍സിപ്പാള്‍ ഹേമലത അധ്യക്ഷയായി. യുവസമിതി ജില്ലാ സെക്രട്ടറി പി. നിതിന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. എന്‍.എസ്.എസ്. ലീഡര്‍മാരായ അശ്വിന്‍ സ്വാഗതവും അമൃത നന്ദിയും പറഞ്ഞു.