പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി വി.വി. നഗർ യൂനിറ്റുബാലവേദി അവധിക്കാല ഇംഗ്ലീഷ് ക്ലാസ് തുടങ്ങി.ഏപ്രിൽ,മെയ് മാസങ്ങളിൽ ഇംഗ്ലീഷ് ഭാഷാപഠന ത്തിനൊപ്പം ഗണിതം,ശാസ്ത്രം,നിർമാണം,കളികൾ തുടങ്ങി അവധിക്കാലം ആഘോഷമാക്കുന്നതിനുള്ള പരിപാടികളാണ് ചെറുവത്തൂർ കൊവ്വൽ എ യു പി സ്ക്കൂളിൽ തുടക്കം കുറിച്ചത്. യൂണിറ്റ് പ്രസിഡണ്ട് ടി.വി. മാധവൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ബാലവേദി സംസ്ഥാന ചെയർമാൻ പ്രദീപ് കൊടക്കാട് അവധിക്കാലക്യാമ്പ് ഉദ്ഘാടനം ചെയ്തു.കുട്ടികളിൽ ശാസ്ത്രബോധം വളർത്തേണ്ടതിന്റെയും പ്രകൃതിസംരക്ഷണത്തിന്റെയും ആവശ്യ കത ഉദ്ഘാടകൻ സൂചിപ്പിച്ചു.ഇംഗ്ലീഷ് ക്ലാസ് പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം കെ.രാധാകൃഷ്ണൻ മാസ്റ്റർ കൈകാര്യം ചെയ്തു.കൊവ്വൽ സ്ക്കൂൾ ഹെഡ് മിസ്ട്രസ് പി.ഉഷ,കെ.പ്രേംരാജ്,ടി.വി.ബിജുമോഹൻ,വി. സുകുമാരൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed