കണ്ണൂർ ജില്ലാസമ്മേളനം മേയ് 14നും 15 നും

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാവാർഷികസമ്മേളനം മെയ് 14 നും 15 നും മട്ടന്നൂരിൽ നടക്കും.സമ്മേളനത്തിന്റെ അനുബന്ധമായി മട്ടന്നൂർ ,ഇരിട്ടി നഗരസഭകളകളിലും പഞ്ചായത്തുകളിലും വിപുലമായ ഏകലോകം ഏകാരോഗ്യം ശാസ്ത്ര ക്ലാസ്സ് സംഘടിപ്പിക്കും.സമ്മേളനം വി‍ജയിപ്പിക്കുന്നതിനുള്ള സ്വാഗത സംഘം രൂപവത്ക്കരണയോഗം മട്ടന്നൂർ യു.പി സ്കൂളിൽ ചേർന്നു.മട്ടന്നൂർ നഗരസഭാദ്ധ്യക്ഷ അനിത വേണു ഉദ്ഘാടനം ചെയ്തു. പരിഷത്ത് വജ്രജൂബിലി പരിപാടികൾ സംസ്ഥനപ്രസിഡണ്ട് ഒ.എം ശങ്കരൻ അവതരി പ്പിച്ചു. ജില്ലാ പ്രസിഡണ്ട് പി.കെ സുധാകരൻ അധ്യക്ഷനായിരുന്നു മട്ടനൂർ നഗരസഭ വൈസ് ചെയർമാൻ പി.പുരുഷോത്തമൻ, കെ.ടി ചന്ദ്രൻ ,കെ.വിജയചന്ദ്രൻ, എം.വിജയകുമാർ എം.ദിവാകരൻ, പി.പി ബാബു തുടങ്ങിയവർ പ്രസംഗിച്ചു.പി .വി ദിവാകരൻ സ്വാഗതവുംകെ.സുരേഷ് നന്ദിയും പറഞ്ഞു.സംഘാടകസമിതി ഭാരവാഹികൾ പി.പുരുഷോത്തമൻ(ചെയർമാൻ),പി വി ദിവാകരൻ(ജനറൽകൺവീനർ)

Leave a Reply

Your email address will not be published. Required fields are marked *