ചിറ്റൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ പട്ടഞ്ചേരിയിലെ കോളറ ബാധിത പ്രദേശത്ത് ബോധവൽക്കരണ ജാഥ നടത്തി. ജാഥയുടെ ഉദ്ഘാടനം കടുംചിറയിൽ വച്ച് ചിറ്റൂർ എം എൽ എ.കൃഷ്ണൻകുട്ടി നിർവ്വഹിച്ചു’ PHC യിലെ ഡോ.വിനീത, പഞ്ചാ.പ്രസീഡന്റ് ജയശ്രീ, ബ്ലോക്ക് മെമ്പർ സജിത, വാർഡ് മെമ്പർ ജയന്തി എന്നിവർ ആശംസകളപ്പർപ്പിച്ചു. പരിഷത്ത് മേഖലാ പ്രസിഡണ്ട് മോഹനൻ അധ്യക്ഷനായിരുന്നു. മഹൽ സ്വാഗതവും അച്ചുതൻ നന്ദിയും പറഞ്ഞു. ലിയോനാർഡ് വിശദീകരണം നടത്തി. ജാഥ പിന്നീട് പീലിയോട്, ചേന്തോണി, നെടുമ്പള്ളം, ഏന്തൽ പാലം, പാറക്കാട് ചള്ള, തെക്കെ കവറത്തോട്, പുള്ളിമാൻ ചള്ള, കവറത്തോട്, തെക്കേകാട്, നന്ദിയോട്, വഴി പാട്ടി കുളത്ത് സമാപിച്ചു. 650 വീടുകളിൽ കയറി ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുകയും നോട്ടീസ് വിതരണം നടത്തുകയും ചെയ്തു. സമാപന യോഗം പെരുമാട്ടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ.മുസ്തഫ വിശദീകരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *