കൊണ്ടോട്ടി : ശാസ്ത്രസാഹിത്യപരിഷത്ത് കൊണ്ടോട്ടി മേഖലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി മലിനീകരണം നടന്നുകൊണ്ടിരിക്കുന്ന ഊരകം മലയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. ജൂലൈ 24ന് രാവിലെ ആരംഭിച്ച യാത്ര മല സ്ഥിതിചെയ്യുന്ന കൊണ്ടോട്ടി മുനിസിപ്പാലിറ്റി, കണ്ണമംഗലം, ഊരകം പഞ്ചായത്തുകളിലൂടെ കടന്നുപോയി. കരിങ്കല്‍ക്വാറികളും ക്രഷറുകളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മലയുടെ തകര്‍ച്ച ജാഥാംഗങ്ങള്‍ നേരിട്ട് മനസ്സിലാക്കി. ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്വാറികള്‍ ഭൂരിഭാഗവും അനധികൃതമാണെന്ന് അന്വേഷണത്തില്‍ നിന്നും ബോധ്യപ്പെട്ടു. ജില്ലാകമ്മറ്റിയംഗം വി.കെ.രാഘവന്റെ നേതൃത്വത്തില്‍ എന്‍.എച്ച്.കോളനി യൂണിറ്റാണ് യാത്രക്ക് നേതൃത്വം നല്‍കിയത്. മേഖലയിലെ മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്കൊപ്പം യുവാക്കളും ആവേശത്തോടെ യാത്രയില്‍ പങ്കെടുത്തു. മലയുടെ നാശം സംബന്ധിച്ച ദൃശ്യങ്ങളും ജാഥാംഗങ്ങള്‍ യാത്രയില്‍ പകര്‍ത്തി.
Parishadvartha
News portal of Kerala Sasthrasahithya Parishath